ADVERTISEMENT

പുനലൂർ ∙ ആര്യങ്കാവ് കെഎസ്ആർടിസി ഡിപ്പോ ഇന്റർസ്റ്റേറ്റ് ഹബ് ആക്കി മാറ്റുന്നതിനും പുനലൂർ ട്രാൻസ്പോർട്ട് ഡിപ്പോയിൽ അത്യാധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടത്തിന്റെ നിർമാണം ഉടൻ പൂർത്തിയാക്കാനും മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ തീരുമാനം.തമിഴ്നാട് വണ്ടികൾ ഇപ്പോൾ ആര്യങ്കാവ് ഡിപ്പോയിൽ കയറാറില്ലെന്നും ബസുകൾ ആര്യങ്കാവ് ഡിപ്പോയിൽ നിന്നു തന്നെ ഓപ്പറേറ്റ്  ചെയ്യണമെന്നും പി.എസ്.സുപാൽ യോഗത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ തമിഴ്നാട് സർക്കാരിനോട്‌ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നു കാട്ടി കത്ത് അയയ്ക്കാൻ മന്ത്രി കെഎസ്ആർടിസി എംഡിയെ ചുമതലപ്പെടുത്തി. നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇന്റർസ്റ്റേറ്റ് ഹബ് എന്ന നിലയിൽ കൂടുതൽ ബസുകൾ ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യുമെന്നു മന്ത്രി പറഞ്ഞു. 

ആര്യങ്കാവിൽ നിന്ന് പോകേണ്ട ദീർഘദൂര, പ്രാദേശിക സർവീസ് ഉൾപ്പെടെയുള്ളവയുടെ വിശദമായ റിപ്പോർട്ട് അടുത്ത യോഗത്തിൽ എത്തിക്കാൻ പി.എസ്.സുപാൽ എംഎൽഎയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ വിഭാഗത്തെ ചുമതലപ്പെടുത്തി. കുളത്തൂപ്പുഴ ഡിപ്പോയിൽ നിന്ന് ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്ന ഗുരുവായൂർ സർവീസ് റീഷെഡ്യൂൾ ചെയ്യുന്നതിനും അനുവാദം നൽകി. കുളത്തൂപ്പുഴയിൽ നിന്നു പാരിപ്പള്ളി മെഡിക്കൽ കോളജ്, തിരുവനന്തപുരം മെഡിക്കൽ കോളജ്, പ്രാദേശിക സർവീസുകൾ എന്നിവ ആരംഭിക്കുന്നതിനുള്ള റിപ്പോർട്ട് അടുത്ത യോഗത്തിൽ സമർപ്പിക്കാനും നിർദേശം നൽകി.

മാൾ: പ്ലാൻ തയാറാക്കും
പുനലൂർ ഡിപ്പോയിൽ ഷോപ്പിങ് മാൾ നിർമാണം നടത്താനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പ്രാഥമിക രൂപരേഖ സമർപ്പിക്കാൻ എംഡിക്കു നിർദേശം നൽകി. പുനലൂർ – കോഴിക്കോട്, പുനലൂർ – കരുനാഗപ്പള്ളി, ടൗൺ ചെയിൻ സർവീസ്, ഇതര സർവീസുകൾ എന്നിവ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി.

ഇപ്പോൾ സർവീസ് നടത്തുന്ന മൂന്നാർ, പെരിന്തൽമണ്ണ, നാഗർകോവിൽ തുടങ്ങിയവയുടെ റീഷെഡ്യൂൾ നടത്താനും അനുവാദമായി. അടുത്ത യോഗം നിയമസഭാ സമ്മേളനം തുടങ്ങുന്ന ആദ്യ ആഴ്ചയിൽ ചേരാനും ഈ യോഗത്തിൽ എടുത്ത തീരുമാനപ്രകാരമുള്ള എല്ലാം റിപ്പോർട്ടുകളും സമർപ്പിക്കാനും അധികൃതരോട് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com