ADVERTISEMENT

അഞ്ചാലുംമൂട് ∙ കോർപറേഷൻ പരിധിയിലെ കടവൂർ കൊച്ച് കോട്ടയത്ത് കടവിന് സമീപം അഷ്ടമുടിക്കായലിൽ പുളിമൂട് ഭാഗത്ത് സ്വകാര്യ വ്യക്തി കെട്ടിടങ്ങളുടെ അവശിഷ്ടം തള്ളി കായൽ നികത്തുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസം രാവിലെയാണ് ലോറികളിൽ ലോഡ് കണക്കിന് കെട്ടിട അവശിഷ്ടം എത്തിച്ച് കായൽ നികത്താൻ തുടക്കമിട്ടത്.

നാട്ടുകാർ ചോദ്യം ചെയ്തതോടെ താൽക്കാലികമായി നിർത്തി വച്ചു. 50 മീറ്ററിലധികം വരുന്ന ഭാഗത്ത് ഏകദേശം 20 ലോഡിൽ കൂടുതൽ കെട്ടിട അവശിഷ്ടങ്ങളാണ് കായലിലേക്ക് തള്ളിയത്. കായൽ നികത്താനുള്ള നീക്കമാണെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ തൃക്കടവൂർ വില്ലേജ് അധികൃതർക്ക് പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com