ADVERTISEMENT

ഇരവിപുരം∙ വാളത്തുംഗൽ സ്കൂൾ ജംക്‌ഷൻ മുതൽ ഫിലിപ് മുക്ക് വഴി ഇരവിപുരം ജംക്‌ഷൻ വരെയുള്ള വാഹന യാത്ര നടുവൊടിക്കും. ചെറുതും വലുതുമായ അനേകം കുഴികളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. വാളത്തുംഗൽ ഭാഗത്തെ വാഹന തിരക്കുള്ളതും എന്നാൽ ഏറ്റവും മോശപ്പെട്ടതുമായ റോഡാണിത്. റീടാറിങ് നടത്തിയിട്ട് വർഷങ്ങളായി. ആക്കോലിൽ ശ്മശാനത്തിലേക്കു തിരിയുന്ന ഭാഗത്തെ കുഴി വലുതാണ്. ശുദ്ധജലവിതരണത്തിനായി റോഡ് വെട്ടിപ്പൊളിച്ചതോടെയാണ് റോഡുകൾ വേഗത്തിൽ പൊളിഞ്ഞു തുടങ്ങിയത്. എന്നാൽ റോഡ് പൂർവ സ്ഥിതിയാക്കാതെ മടങ്ങിയതാണ് ഈ റോഡ് ഇത്രത്തോളം പൊട്ടിപ്പൊളിയാൻ ഇടയായത്. കൂട്ടിക്കടയിൽ നിന്ന് ഇരവിപുരത്തേക്ക് വേഗത്തിൽ എത്താൻ സാധിക്കുന്ന റോഡാണ് ഇത്തരത്തിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. ഇരുചക്ര വാഹന യാത്രയാണ് ദുഷ്കരം. അറ്റകുറ്റപ്പണി നടത്തി താൽക്കാലിക പരിഹാരം കാണാതെ റീ ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com