ADVERTISEMENT

എം ഫോർ മാരി ഡോട് കോം സൗജന്യ റജിസ്ട്രേഷൻ ഡ്രൈവ് ഏരൂരിൽ 
കൊല്ലം ∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടലായ എം ഫോർ മാരി ഡോട്ട് കോമിനെക്കുറിച്ചു കൂടുതൽ അറിയാനും ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകൾ സൗജന്യമായി റജിസ്റ്റർ ചെയ്യാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനുമുള്ള അവസരം ഏരൂരിൽ ഒരുക്കുന്നു.  ഏരൂർ ആയിരവല്ലി ധർമശാസ്താ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചു ക്ഷേത്രത്തിന്റെ സമീപമുള്ള അമ്പലക്കര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ ഇന്നു മുതൽ 25 വരെയാണു റജിസ്ട്രേഷൻ ഡ്രൈവ് നടത്തുന്നത്.  രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണു സമയം.  വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിതപങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് അൽഗോരിതം എം ഫോർ മാരിക്ക് ഉണ്ട്.  വെബ്സൈറ്റിലെ റജിസ്ട്രേഷൻ സുരക്ഷയുടെയും കർശനമായ സ്വകാര്യതാ നിയന്ത്രണങ്ങളുടെയും പ്രയോജനം എം ഫോർ മാരി വാഗ്ദാനം ചെയ്യുന്നു. ഫോൺ: 9074556548.

മെഗാ കേൾവി പരിശോധന ക്യാംപ്
കൊല്ലം ∙ എൽസെലയുടെ കൊല്ലം, കരുനാഗപ്പള്ളി, പുനലൂർ, അ‍ഞ്ചൽ, കരുനാഗപ്പള്ളി , പാരിപ്പള്ളി, കടക്കൽ ബ്രാ‍ഞ്ചുകളിൽ മെഗാ കേൾവി പരിശോധനാ ക്യാംപ് തുടങ്ങി. 27ന് സമാപിക്കും. ക്യാംപിൽ ഇന്റർനാഷനൽ ബ്രാൻഡുകളുടെ ശ്രവണസഹായി വിലക്കുറവിലും വാറന്റിയിലും ലഭിക്കും. പഴയത് മാറ്റി  വാങ്ങാൻ സൗകര്യം ഉണ്ട്. ആദ്യം ബുക്കു ചെയ്തു വാങ്ങുന്ന 5 പേർക്ക് 30% വരെ വിലക്കുറവിൽ  ശ്രവണ സഹായി നൽകും. 9744923590. 

ഹോളി: ഇഎസ്ഐസി ആശുപത്രിക്ക്  നാളെ അവധി
കൊല്ലം ∙ ഹോളി ദിനാഘോഷത്തിന്റെ ഭാഗമായി നാളെ കൊല്ലം ഇഎസ്ഐസി ആശുപത്രി അവധിയായതിനാൽ അന്നേ ദിവസം ഒപി സേവനങ്ങൾ ഉണ്ടായിരിക്കുന്നതല്ലെന്നു മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.

ഓശാന ഞായർ
പുത്തൂർ ∙ ജറുസലം നഗരത്തിലേക്കുള്ള യേശുദേവന്റെ പ്രവേശനം അനുസ്മരിപ്പിച്ച് ഇന്ന് ഓശാന ഞായർ. 50 നോമ്പ് ആചരിക്കുന്ന വിശ്വാസ സമൂഹത്തിനു പീഡാനുഭവ വാരം തുടങ്ങുന്നതിനു മുൻപുള്ള കുരുത്തോല പെരുന്നാൾ ദിനം കൂടിയാണ് ഇന്ന്. കുരുത്തോല പ്രദക്ഷിണമാണ് ഇന്നത്തെ മുഖ്യ സവിശേഷത. പ്രഭാത നമസ്കാരത്തിനു ശേഷം കുർബാനയും കുരുത്തോല പ്രദക്ഷിണവും ദേവാലയങ്ങളിൽ നടക്കും. 

ഡ്രോയിങ് മത്സരം 3ന്
കുളത്തൂപ്പുഴ ∙ നാഷനൽ ചൈൽഡ് ഡവലപ്മെന്റ് കൗൺസിൽ കേരള റീജന്റെ പെൻസിൽ ഡ്രോയിങ് മത്സരം ഏപ്രിൽ 3ന് രാവിലെ 10ന് ബാബാജി ഹാളിൽ നടത്തും. ലോവർ, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണു മത്സരം.  റജിസ്ട്രേഷന് 9288026158.

പൈങ്കുനി ഉത്രം ഉത്സവം
ആര്യങ്കാവ് ∙ ശ്രീധർമശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം ഉത്സവത്തോട് അനുബന്ധിച്ച മഹാപുഷ്പാഭിഷേകം നാളെ. രാവിലെ 5.45ന് അഭിഷേകം, 12.15ന് അന്നദാനം, വൈകിട്ട് 6.45ന് പുഷ്പാഭിഷേകം അലങ്കാര പൂജ.

വൈദ്യുതി മുടങ്ങും
പള്ളിമുക്ക് ∙ പോസ്റ്റ് ഓഫിസ്, മോസ്ക്, സുപ്രീം, സൂറത്ത് എന്നിവിടങ്ങളിൽ‌ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com