കൊല്ലം ജില്ലയിൽ ഇന്ന് (07-07-2024); അറിയാൻ, ഓർക്കാൻ
Mail This Article
പ്രഫഷനൽ നാടക മത്സരം; കൊല്ലം ∙ കെസിബിസി സെപ്റ്റംബറിൽ സംഘടിപ്പിക്കുന്ന അഖില കേരള പ്രഫഷനൽ നാടക മത്സരത്തിലേക്കു രചനകൾ ക്ഷണിച്ചു. ഡിടിപി ചെയ്ത 2 കോപ്പികളും റജിസ്ട്രേഷൻ ഫീസ് സഹിതം തപാലിലോ നേരിട്ടോ നൽകാം. അവസാന തീയതി ഓഗസ്റ്റ് 15. വിലാസം: ഫാ.ഏബ്രഹാം ഇരിമ്പിനിക്കൽ, സെക്രട്ടറി, കെസിബിസി മീഡിയ കമ്മിഷൻ, പിഒസി, പാലാരിവട്ടം, കൊച്ചി. 9947589442.
അധ്യാപക ഒഴിവ്
കരുകോൺ ∙ ഗവ. ഹൈസ്കൂളിലെ എൽപിഎസ്ടി ഒഴിവിലേക്കുള്ള ഇന്റർവ്യൂ 9നു 2നു നടക്കും.
ഇടത്തറ ∙ മുഹമ്മദൻ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം 8ന് 2ന്.
വിവിധകോഴ്സുകൾ
ആയൂർ ∙ ഇളമാട് ഗവ. ഐടിഐയിൽ എൻസിവിടിയുടെ ഒരു വർഷം ദൈർഘ്യമുള്ള പ്ലമർ, കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയ്ന്റനൻസ് കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. പ്ലമർ കോഴ്സിന് എസ്എസ്എൽസി തോറ്റവർക്കും അപേക്ഷിക്കാം. 12നു മുൻപ് www.itiadmission.kerala.gov.in എന്ന പോർട്ട് വഴി റജിസ്റ്റർ ചെയ്യണം. ഫോൺ – 04742671715.
സീറ്റൊഴിവ്
പുനലൂർ ∙ കേരള സർവകലാശാല നേരിട്ട് നടത്തുന്ന സ്ഥാപനമായ ഏരൂർ യുഐടിയിൽ ബിസിഎ (സൈബർ സെക്യൂരിറ്റി), ബികോം (ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്) എന്നീ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്‌സി, എസ്ടി, ഒഇസി വിദ്യാർഥികൾക്ക് പഠനം സൗജന്യം. ഫോൺ – 9447115023, 9961800840.
പുനലൂർ ∙ കേരള സർവകലാശാലയുടെ എംബിഎ കൗണ്ടർ ആയ പുനലൂർ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (യുഐഎം) എംബിഎ അഡ്മിഷൻ ആരംഭിച്ചു. ഏതാനും സീറ്റുകളിലേക്ക് അഡ്മിഷൻ നേടാൻ അവസരമുണ്ട്. ഫോൺ – 7025116518, 8943298156
സീറ്റൊഴിവ്
കൊട്ടാരക്കര ∙ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ ബിഎസ്‍സി സൈക്കോളജി, ബികോം ഫിനാൻസ്, ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബിഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. 8089754259.
അറിയിപ്പ്
കൊല്ലം∙ തേവലക്കര ഐടിഐയിലെ എൻസിവിടി ട്രേഡുകളായ സർവെയർ, വെൽഡർ, പ്ലമർ ട്രേഡുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി 12 വരെ നീട്ടി. വിവരങ്ങൾക്ക് www.itiadmissions.kerala.gov.in ഫോൺ : 0476 2835221.
അസാപ് ഐ ലൈക്ക് കോഴ്സുകൾ
കൊല്ലം∙ അസാപിന്റെ കമ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ അഡ്വാൻസ്ഡ് ടാലി, ജാവ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് ഡവലപ്‌മെന്റ് , ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡേറ്റ മാനേജ്‌മെന്റ് വിത്ത് അഡ്വാൻസ്ഡ് എക്‌സൽ, ഡിജിറ്റൽ ഫ്രീലാൻസിങ്, റീറ്റയിൽ മാനേജ്‌മെന്റ് തുടങ്ങി 120 മണിക്കൂർ വീതം ദൈർഘ്യമുള്ള 18 കോഴ്സുകൾ നടത്തും. വിശദവിവരങ്ങൾക്കും റജിസ്‌ട്രേഷനും: link.asapcsp.in/ilike. ഫോൺ: 9495999620.
ഡിഗ്രി അഡ്മിഷൻ
കൊട്ടാരക്കര ∙ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ (കേരള യൂണിവേഴ്സിറ്റി) ബിഎസ്‌സി സൈക്കോളജി, ബികോം ഫിനാൻസ്, ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബിഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ബ്രാഞ്ചുകളിൽ സീറ്റ് ഒഴിവുണ്ട്. ഫോൺ – 8089754259, 9447604258, 04742424444.