ADVERTISEMENT

കൊല്ലം ∙രാജ്യാന്തര യാനങ്ങൾക്കും അടുക്കാനുള്ള ഇമിഗ്രേഷൻ ചെക് പോസ്റ്റ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും സജ്ജമായ കൊല്ലം തുറമുഖത്ത് പതിവായി കപ്പൽ എത്തുമോ? വിനോദ സ‍ഞ്ചാര, യാത്രാ കപ്പൽ സർവീസുകൾ ആരംഭിക്കുമോ? 19നു കൊച്ചിയിൽ നടക്കുന്ന ബിസിനസ് മീറ്റിൽ ഇതു സംബന്ധിച്ച ചിത്രം തെളിയും.കേരള മാരിടൈം ബോർഡ് സംസ്ഥാനത്തുള്ള തുറമുഖങ്ങളിൽ നിന്നു സർവീസ് നടത്തുന്നതിനു താൽപര്യ പത്രം ക്ഷണിച്ചിരുന്നു. ആഴക്കടൽ യാത്രാക്കപ്പലിനു പുറമേ ഇതര സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചും സംസ്ഥാനത്തെ തുറമുഖങ്ങളെ ബന്ധിപ്പിച്ചും ഉൾനാടൻ ജലപാതയിലൂടെയും സർവീസ് എന്നിവയ്ക്കാണ് താൽപര്യപത്രം ക്ഷണിച്ചിരുന്നത്. 

ദുബായ് –കൊച്ചി സർവീസ് നടത്തുന്നതിനു ചില കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. വിഴിഞ്ഞം കൊല്ലം, കൊച്ചി, ബേപ്പൂർ. അഴീക്കൽ തുടങ്ങിയ തുറമുഖങ്ങളെ ബന്ധിപ്പിച്ചും സർവീസ് നടത്താൻ മാരിടൈം ബോർഡ് ലക്ഷ്യമിടുന്നു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് തുറമുഖത്ത് നിന്നു സർവീസ് ആരംഭിച്ചു 10 മണിക്കൂർ സഞ്ചരിച്ച് അതേ തുറമുഖത്ത് എത്തുന്ന സർവീസിനും താൽപര്യപത്രം ക്ഷണിച്ചിരുന്നു. ബിസിനസ് മീറ്റിന്റെ റജിസ്ട്രേഷൻ ആരംഭിച്ചു. 7 കമ്പനികൾ റജിസ്റ്റർ  ചെയ്തു. കൂടുതൽ കമ്പനികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 

കൊല്ലം തുറമുഖത്ത് ഇമിഗ്രേഷൻ ചെക്പോസ്റ്റിന്റെ പ്രവർത്തനം തുടങ്ങുന്നതിനു തിരുവനന്തപുരം ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസ് (എഫ്ആർആർഒ) നിർദേശിച്ച ചില നിർമാണം നടന്നു വരികയാണ്. കെട്ടിടത്തിനുള്ളിൽ കാബിൻ തിരിക്കുന്നത് ഉൾപ്പെടെയുള്ള ജോലികളാണ് പുരോഗമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com