കനത്ത മഴയും കാറ്റും; ദുരന്തപ്പെയ്ത്തിൽ വലഞ്ഞ് ശൂരനാട്

Mail This Article
×
ശൂരനാട് ∙ മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ ശൂരനാട് വടക്ക്, പോരുവഴി പഞ്ചായത്തുകളിൽ വ്യാപകനാശം. കെ.സി.ടി ജംക്‌ഷൻ – എച്ച്.എസ് ജംക്‌ഷൻ പ്രധാന പാതയിലും ഇടറോഡുകളിലും ഉൾപ്പെടെ ഒട്ടേറെ വൈദ്യുത പോസ്റ്റുകളും ലൈനുകളും തകർന്നു.മരങ്ങൾ കടപുഴകി 30 വീടുകൾ ഭാഗികമായി തകർന്നു. കാലിത്തൊഴുത്തുകളും ശുചിമുറികളും ഉൾപ്പെടെ നശിച്ചു.കമ്പലടി സ്കൂളിനു സമീപത്തെ ചായക്കട തകർന്നു.
ശൂരനാട് വടക്ക് തെക്കേമുറി, പടിഞ്ഞാറ്റം കിഴക്ക്, പടിഞ്ഞാറ്റം മുറി, പോരുവഴി കമ്പലടി, പള്ളിമുറി, മയ്യത്തുംകര മേഖലകളിൽ രാവിലെ 7നാണ് സംഭവം.മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. കൃഷിനാശം വ്യാപകമാണ്. ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും നാട്ടുകാരും ചേർന്നാണ് മരങ്ങളും പോസ്റ്റുകളും നീക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.