ADVERTISEMENT

കൊല്ലം ∙ കടം വാങ്ങിയ പണം തിരികെ നൽകാത്ത വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ ആക്രമിച്ചു പരുക്കേൽപിച്ച പ്രതി പിടിയിൽ. ശക്തികുളങ്ങര മീനത്തുചേരി ആലുവിളയിൽ ആന്റണി (45) ആണു ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. സ്ത്രീ ഇയാളുടെ പക്കൽ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു.

ഇത് തിരികെ നൽകാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയോടെ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി അസഭ്യം പറയുകയും മർദിച്ചു പരുക്കേൽപിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൂടാതെ, കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കാനും ഇയാൾ ശ്രമിച്ചതായി പൊലീസ് പറയുന്നു. 

ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ശക്തികുളങ്ങര പൊലീസ് ഇൻസ്‌പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വിനോദ്, പ്രദീപ്, എസ്‌സിപിഒ അനിൽ, മുരളി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.

English Summary:

In a shocking incident in Kollam, a woman was reportedly attacked in her home over a loan default. Police swiftly apprehended the accused, Antony, following a formal complaint. The incident has sent ripples through the community, raising concerns about loan shark violence.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com