കൊല്ലം ജില്ലയിൽ ഇന്ന് (02-10-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
ബാങ്ക് അവധി
കാൻസർ നിർണയ ക്യാംപ്
ഓയൂർ ∙ പാറംകോട് ഹോളി ട്രിനിറ്റി മാർത്തോമ്മാ ഇടവക മിഷൻ നേതൃത്വത്തിൽ സൗജന്യ കാൻസർ നിർണയ ക്യാംപും ബോധവൽക്കരണവും 5ന് രാവിലെ 9.30ന് പാറംകോട് ഹോളിട്രിനിറ്റി മാർത്തോമ്മാ ചർച്ചിൽ നടക്കും. ഇളമാട് പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് ഉദ്ഘാടനം ചെയ്യും. റവ.ലിജോ കുഞ്ഞച്ചൻ അധ്യക്ഷത വഹിക്കും.
കാലാവസ്ഥ
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും യെലോ അലർട്ട് . മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത.
നേത്ര ചികിത്സാ ക്യാംപ്
ഓച്ചിറ∙ഇടയനമ്പലം കാളകെട്ട്് പൗരസമിതിയുടെ 28–ാം ഓണം ഉത്സവത്തോട് അനുബന്ധിച്ച് സൗജന്യ നേത്ര ചികിത്സാ ക്യാംപ് 6ന് 9 മുതൽ മണ്ടാനത്ത് ബിൽഡിങ്ങിൽ നടക്കും. ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് ഒ.മിനിമോൾ മോഹനൻ ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് മംഗലത്ത് സോമശേഖരൻ നായർ അധ്യക്ഷത വഹിക്കും. 9446303623, 9496329669.