കൊല്ലം ജില്ലയിൽ ഇന്ന് (30-10-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
∙ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. തീരത്ത് ശക്തമായ കാറ്റിനും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മീൻപിടിത്തക്കാരും തീരദേശവാസികളും ജാഗ്രത പാലിക്കണം
∙ നാളെ ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.
കാലാവസ്ഥ
∙ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
∙ തീരത്ത് ശക്തമായ കാറ്റിനും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്
∙ മീൻപിടിത്തക്കാരും തീരദേശവാസികളും ജാഗ്രത പാലിക്കണം
ഒഴിവ്
പരവൂർ∙ നഗരസഭയിലെ അർബൻ ഹെൽത്ത് വെൽനെസ് സെന്ററിലേക്ക് മെഡിക്കൽ ഓഫിസർ, ഫാർമിസ്റ്റ് തസ്തികകളിൽ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 1നു രാവിലെ 11നു നഗരസഭ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്നു മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
ഗെസ്റ്റ് അധ്യാപക ഒഴിവ്
ശാസ്താംകോട്ട ∙ കെഎസ്എം ഡിബി കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവിൽ നവംബർ 13ന് രാവിലെ 10.30നു അഭിമുഖം നടത്തും. യുജിസി, സർവകലാശാല യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗെസ്റ്റ് പാനൽ റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും, രേഖകളുമായി കോളജ് ഓഫിസിൽ അഭിമുഖത്തിന് എത്തണം. 04762830323.
വൈദ്യുതി മുടക്കം
അയത്തിൽ∙ ഇംപീരിയൽ, മാവേലി സ്റ്റോർ, പെയിന്റ് കമ്പനി, രാമാനുജ വിലാസം, ഇരട്ടക്കുളം, ബംഗ്ലാവിൽ കോളനി, എസ്എൻ പബ്ലിക് സ്കൂൾ 9 മുതൽ 5.30 വരെ.