കൊല്ലം ജില്ലയിൽ ഇന്ന് (31-10-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കൊല്ലം∙ ചന്ദനത്തോപ്പ് സർക്കാർ ഐടിഐയിൽ മെക്കാനിക് ഓട്ടോ ബോഡി പെയ്ന്റിങ് ട്രേഡിലേയ്ക്ക് മുസ്‌ലിം വിഭാഗത്തിൽ നിന്നും ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തും. യോഗ്യത: ഓട്ടമൊബീൽ എൻജിനീയറിങ് ഡിഗ്രി /സ്‌പെഷലൈസേഷനോടു കൂടിയുള്ള മൊബൈൽ മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഓട്ടമൊബീൽ/ ഓട്ടമൊബീൽ സ്പെഷലൈസേഷനോട് കൂടിയുള്ള മെക്കാനിക്കൽ എൻജിനീയറിങ് മൂന്ന് വർഷ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക് ഓട്ടോ ബോഡി പെയ്ന്റിങ് ട്രേഡിൽ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം നവംബർ നാലിന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0474 2712781.
അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ യൂണിറ്റി സർട്ടിഫൈഡ് വിആർ ഡവലപ്പർ, യൂണിറ്റി സർട്ടിഫൈഡ് ഗെയിം ഡവലപ്പർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9495999693.
കൊല്ലം∙ സർക്കാർ അംഗീകൃത ഹിന്ദി ഡിപ്ലോമ ഇൻ എലിമന്ററി എജ്യുക്കേഷൻ കോഴ്സിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടു, ഹിന്ദി പ്രചാരസഭകളുടെ അംഗീകൃത കോഴ്‌സുകൾ അല്ലെങ്കിൽ ഹിന്ദി ഡിഗ്രിയോ എംഎയോ പാസായിരിക്കണം. പ്രായപരിധി 17-35. അവസാന തീയതി: നവംബർ 15. വിവരങ്ങൾക്ക്: പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട. ഫോൺ 04734 296496, 8547126028.
കൊല്ലം∙ കെൽട്രോണിൽ ഡിസിഎ, മോണ്ടിസോറി, ലൊജിസ്റ്റിക്‌സ്, കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റവർക്ക് മെയിന്റനൻസ്, ഗ്രാഫിക് ഡിസൈനിങ്, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി, ഫയർ ആൻഡ് സേഫ്റ്റി, അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടൗൺ അതിർത്തി, കൊല്ലം. ഫോൺ: 8547631061, 0474 2731061
അഭിമുഖം
കൊല്ലം∙ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് നവംബർ ആറ്, ഏഴ്, എട്ട് തീയതികളിൽ ജില്ലാ ഓഫിസിൽ അഭിമുഖം നടത്തും. എസ്എംഎസ്, പ്രൊഫൈൽ മെസേജ് മുഖേന അറിയിപ്പ് ലഭിക്കാത്തവർ പബ്ലിക് സർവീസ് കമ്മിഷൻ ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 04742743624.
പത്തനാപുരം∙ തപാൽ വകുപ്പിൽ ഇൻഷുറൻസ് ഏജന്റിനെ നിയമിക്കുന്നു. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, എന്നിവിടങ്ങളിലേക്ക് ഡയറക്ട് ഏജന്റുമാരെയും, ഫീൽഡ് ഓഫിസർമാരെയും തിരഞ്ഞെടുക്കുന്നു. അഭിമുഖം: പുനലൂർ ഹെഡ് പോസ്റ്റ് ഓഫിസിൽ നവംബർ നാലിന് 10ന്. പത്തനാപുരം, പുനലൂർ, കുന്നത്തൂർ താലൂക്കുകളിലുള്ളവർക്ക് പങ്കെടുക്കാം. 9495438992.
അഭിമുഖം 4ന്
കുന്നത്തൂർ ∙ നെടിയവിള വിജിഎസ്എസ് അംബികോദയം എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗം കെമിസ്ട്രി അധ്യാപികയുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 4നു രാവിലെ 11നു സ്കൂൾ ഓഫിസിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ബിഎഎംഎസ് സീറ്റ് ഒഴിവ്
പുത്തൂർ ∙ ബിഎഎംഎസ് പ്രവേശനത്തിനുള്ള പോർട്ടൽ ഇന്നു രാത്രി 12 വരെ പ്രവർത്തിക്കുന്നതാണെന്ന് ചീഫ് എൻട്രൻസ് കമ്മിഷണർ അറിയിച്ചതിനാൽ പുത്തൂർ ശ്രീനാരായണ ആയുർവേദമെഡിക്കൽ കോളജിൽ ഒഴിവുള്ള സീറ്റിലേക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി റജിസ്റ്റർ ചെയ്ത് ഓപ്ഷൻ നൽകാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. 7306657460, 0474-2417036
പരീക്ഷ 3ന്
കൊല്ലം∙ ഹരിത കർമ സേന കോഓർഡിനേറ്റർമാരെ ജില്ലാതലത്തിലും സിഡിഎസ് തലത്തിലും തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്ത് പരീക്ഷ നവംബർ മൂന്ന് രാവിലെ 10 മുതൽ കൊല്ലം മോഡൽ ബോയ്‌സ് എച്ച്എസ്എസിൽ നടത്തും. ഹരിത കർമ സേന സിഡിഎസ് തല കോഓർഡിനേറ്റർ പരീക്ഷ രാവിലെ 10.30 മുതൽ 12.30 വരെയും ജില്ലാ കോ-ഓർഡിനേറ്റർ (കോഡ്-2) പരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയാണ്. കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിൽ നിന്നും ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുടെ അസ്സൽ, പാസ്‌പോർട് സൈസ് ഫോട്ടോ സഹിതം പരീക്ഷ സമയത്തിന് അര മണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോൺ 0474 2794692.
അപേക്ഷിക്കാം
കൊല്ലം∙ ഐഎച്ച്ആർഡി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ ഡേറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫിസ് ഓട്ടമേഷൻ (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സുകളുടെ പരീക്ഷകൾക്ക് നവംബർ 15 വരെയും 100 രൂപ ഫൈനോടു കൂടി നവംബർ 22 വരെയും റജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് www.ihrd.ac.in.
നിയമനം നടത്തും
കൊല്ലം∙ മനയിൽകുളങ്ങര സർക്കാർ വനിത ഐടിഐയിൽ അഗ്രോ പ്രോസസിങ് ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ ലാറ്റിൻ കാത്തലിക്/ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്നും നിയമനം നടത്തും. യോഗ്യത: ഫുഡ് ടെക്‌നോളജിയിൽ യുജിസി അംഗീകൃത ബിവോക് ബിരുദവും ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഫുഡ് ടെക്‌നോളജിയിൽ രണ്ട് വർഷത്തിൽ കുറയാത്ത ഡിപ്ലോമയും രണ്ട് വർഷത്തെ പരിചയവും അല്ലെങ്കിൽ അഗ്രോ പ്രോസസിങ് ട്രേഡിലുള്ള എൻടിസി/ എൻഎസിയും ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം നവംബർ നാലിന് രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0474 2793714.
കരാർ നിയമനം
കൊല്ലം∙ കോന്നി കോളജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്‌നോളജിയിൽ ഫുഡ് ടെക്‌നോളജി വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തും. യോഗ്യത: ഫുഡ് ടെക്‌നോളജിയിൽ ഒന്നാം ക്ലാസ്/ഉയർന്ന സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അധ്യാപന പ്രവൃത്തി പരിചയവും. നെറ്റ്/പിഎച്ച്ഡി അഭികാമ്യം. അവസാന തീയതി 30. www.supplycokerala.com, www.cfrdkerala.in ഫോൺ: 0468 2961144.
ഇന്റർവ്യൂ നാളെ
വാളകം ∙ പെരുമണ്ണൂർ ഗവ. എൽപി സ്കൂളിലെ അധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂ നാളെ രാവിലെ 10 ന് നടക്കുമെന്നു പ്രഥമാധ്യാപിക അറിയിച്ചു.
ക്ലാസുകൾ 6 മുതൽ
കൊല്ലം∙ ശ്രീനാരായണ ഗുരു കോളജ് ഓഫ് ലീഗൽ സ്റ്റഡീസിൽ ഒന്നാം വർഷ ബിഎ/ബിബിഎ/ബികോ എൽഎൽബി ക്ലാസുകൾ 6ന് ആരംഭിക്കും. പ്രവേശനം ലഭിച്ച വിദ്യാർഥികൾ രക്ഷിതാക്കൾക്കൊപ്പം രാവിലെ 9.30ന് കോളജിൽ എത്തണം എന്ന് പ്രിൻസിപ്പൽ പ്രഫ. എസ്. ഉഷ അറിയിച്ചു.
മെഗാക്വിസ് മത്സരവും സെമിനാറും
പുനലൂർ ∙ എം.ഒ.മാത്യു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നവംബർ 4ന് ഇടമൺ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ 10ന് പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി മെഗാ ക്വിസ് മത്സരവും സെമിനാറും നടത്തുന്നു. ക്വിസ് മത്സര വിജയികളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 10000, 5000, 3000 രൂപ വീതം നൽകും. ഉച്ചയ്ക്ക് 2 ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് ഐടി വിദഗ്ധൻ സെയ്ദ് ഷിയാസ് മിർസ നയിക്കുമെന്ന് ചെയർമാൻ ബി.സദാശിവൻ പിള്ള, സെക്രട്ടറി എം.അബ്ദുൽ ജലീൽ, ട്രഷറർ ഡി.സന്തോഷ് കുമാർ എന്നിവർ അറിയിച്ചു. 9447135709, 9446213871,9400881963.
കാൻസർ നിർണയ ക്യാംപ് 2ന്
പുനലൂർ ∙ വൈഎംസിഎയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ആർസിസിയിലെ പ്രമുഖ ഡോക്ടർമാർ നേതൃത്വം നൽകുന്ന സൗജന്യ കാൻസർ നിർണയ ക്യാംപ് നവംബർ 2ന് 10 മുതൽ പുനലൂർ വൈഎംസിഎയിൽ വച്ച് നടത്തും. വാർഡ് കൗൺസിലർ നിമ്മി ഏബ്രഹാം ഉദ്ഘാടനം ചെയ്യും. വൈഎംസിഎ പ്രസിഡന്റ് ഷിബു കെ. ജോർജ് അധ്യക്ഷത വഹിക്കും. വൈഎംസിഎയുടെ ശതാബ്ദി പദ്ധതിയുടെ ഭാഗമായാണ് ക്യാംപ് സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് ഷിബു കെ. ജോർജ്, സെക്രട്ടറി പി. ബാബു, ട്രഷറർ റെജി കോ. ബാബു എന്നിവർ അറിയിച്ചു. റജിസ്ട്രേഷന്: 9447152838, 9446111232, 9446134621.
ഗതാഗതം നിയന്ത്രണം
ശൂരനാട് തെക്ക് ∙ കക്കാകുന്ന്– ചെറുകര മുക്ക് റോഡിന്റെ നവീകരണം നടക്കുന്നതിനാൽ രണ്ട് മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചതായി അധികൃതർ അറിയിച്ചു.