ADVERTISEMENT

മൈക്രോ ലാബ്  രക്ത പരിശോധനാ  ഡിസം. 15 വരെ
കൊല്ലം ∙ മൈക്രോ ലാബ് ലബോറട്ടറീസും മലയാള മനോരമയും സഹകരിച്ചു രക്ത പരിശോധന ക്യാംപ്  ഡിസംബർ 15 വരെ മൈക്രോ ലാബിന്റെ ഭരണിക്കാവ്, പുത്തൂർ, കുണ്ടറ, കലയപുരം, പത്തനാപുരം ശാഖകളിൽ നടത്തും. മെഗാ ക്യാംപിൽ റജിസ്റ്റർ ചെയ്തു പങ്കെടുക്കുന്നവർക്ക് 3400 രൂപ നിരക്കിൽ ഉള്ള 36 ഇനം രക്ത പരിശോധനകൾ 1400 രൂപയ്ക്കു ലഭിക്കും. കൂടാതെ, ആദ്യം റജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന 300 പേർക്കു 480 രൂപ വില വരുന്ന മനോരമ ആരോഗ്യം മാഗസിൻ ഒരു വർഷത്തേക്കു സൗജന്യമായി തപാലിൽ ലഭിക്കും. കൂടാതെ, 150 രൂപ വില വരുന്ന 2025 ആരോഗ്യം ഡയറിയും സൗജന്യമായി ലഭിക്കും.

ക്യാംപിൽ ബ്ലഡ് കാൻസർ സ്ക്രീനിങ്, കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, ഷുഗർ, എച്ച്ബിഎ1സി, ലിപ്പിഡ് പ്രൊഫൈൽ, ലിവർ ഫങ്ഷൻ, കിഡ്നി ഫങ്ഷൻ, തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ്, പിഎസ്എ/സിഇഎ, വിറ്റാമിൻ ഡി3 തുടങ്ങിയ 3400 രൂപ വരുന്ന പരിശോധനകളാണ് 1400 രൂപ നിരക്കിൽ ചെയ്യാവുന്നത്. കൂടുതൽ വിവരങ്ങൾക്കും റജിസ്‌ട്രേഷനുമായി ബന്ധപ്പെടുക.ഭരണിക്കാവ് 9526257700,  പുത്തൂർ 9745397070‬, കുണ്ടറ 9544037700,  കലയപുരം 9645996555, 
പത്തനാപുരം 9539277788.

ശിശുക്ഷേമ സമിതി നഴ്സുമാരെ നിയമിക്കുന്നു
കൊല്ലം ∙ ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കൽ കേന്ദ്രം/ശിശു പരിചരണ കേന്ദ്രം എന്നിവിടങ്ങളിലേക്കു നഴ്സുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 29നു രാവിലെ 10 മുതൽ ഉച്ചയ്ക്കു 12 വരെ തിരുവനന്തപുരം തൈക്കാട് കേരള സംസ്ഥാന ശിശുക്ഷേമ സമിതി ഓഫിസിൽ അഭിമുഖം നടക്കും. 0471 2324932.

ജോലി ഒഴിവ്
ഓയൂർ ∙ പൂയപ്പള്ളി പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തിൽ ആർദ്രം പദ്ധതിയിൽ ഫാർമസിസ്റ്റ്, (ബിഫാം പാസാകണം) ആയൂർവേദ ഡിസ്പെൻസറിയിൽ ആയൂർവേദ ഫാർമസിസ്റ്റ് (1 വർഷത്തിൽ കുറയാതെ ഗവ.അംഗീകൃത ആയൂർവേദ ഫാർമസി സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ ആയൂർവേദ ബിഫാം പാസാകണം) എന്നീ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ  നിയമനം നടത്തുന്നു. അഭിമുഖം ഡിസംബർ 10ന് രാവിലെ 10ന് പഞ്ചായത്ത് ഓഫിസിൽ നടക്കും.

പരിശീലനം 
കൊല്ലം ∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്്മെന്റ് ബയോ ഗ്യാസ് ട്രീറ്റ്‌മെന്റ്‌ പ്ലാനറ്റിലൂടെ ഇന്റഗ്രേറ്റഡ് മൈക്രോ ഫാമിങ് മേഖലയിൽ സംരംഭം തുടങ്ങുന്നവർക്ക് ശിൽപശാല സംഘടിപ്പിക്കും.  30 ന് കളമശേരി കിഡ് ക്യാംപസിലാണ് പരിശീലനം.   പങ്കെടുക്കാനായി http://kied.info/training-calender/ അപേക്ഷ സമർപ്പിക്കണം. 0484 2532890/0484 2550322/ 9188922800.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com