ADVERTISEMENT

അഞ്ചാലുംമൂട് ∙ എംടിയെ അനുസ്മരിച്ചും ഓർമപ്പൂക്കൾ അർപ്പിച്ചും നവവത്സര സദസ്സ് സംഘടിപ്പിച്ച് നീരാവിൽ പ്രകാശ് കലാകേന്ദ്രം. എംടിയുടെ ചിത്രത്തിന് മുന്നിൽ ദീപങ്ങൾ തെളിച്ചു കൊണ്ടായിരുന്നു പ്രത്യേക എം.ടി അനുസ്മരണ പരിപാടിക്ക് തുടക്കം കുറിച്ചത്. സീതാറാം യച്ചൂരി, ഡോ. മൻമോഹൻ സിങ്, സാക്കിർ ഹുസൈൻ, ശ്യാം ബനഗൽ, അന്തരിച്ച കലാകേന്ദ്രം അംഗങ്ങൾ എന്നിവർക്ക് അന്ത്യോപചാരം അർപ്പിച്ച് കുടുംബ സംഗമത്തിന് തുടക്കം കുറിച്ചു.

നവാഗത ചലച്ചിത്ര സംവിധായകൻ ജ്യോതിഷ് ശങ്കർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ, ഡോ. ഇ.നസിമുദ്ദീൻ എന്നിവർ ചേർന്ന് വിവിധ കലോത്സവങ്ങളിൽ പുരസ്കാരം നേടിയ കലാകേന്ദ്രം ബാല വേദിയിലെ സർഗ പ്രതിഭകളെയും ആദരിച്ചു. തുടർന്ന് പുതുവർഷത്തെ വരവേറ്റ് വിവിധ കലാപരിപാടികളും അരങ്ങേറി.

English Summary:

M.T. Vasudevan Nair was honored at a New Year's gathering. The Neeravil Prakash Kalakendram in Anchalummood organized the commemorative event, including a lamp-lighting ceremony.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com