കൊല്ലം ജില്ലയിൽ ഇന്ന് (08-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
അഭിമുഖം 14ന്
കടയ്ക്കൽ ∙ ഗവ. വിഎച്ചഎസ്എസിൽ വിഎച്ച്എസ്‌സി വിഭാഗത്തിൽ എൽഡിസിയുടെ താൽക്കാലിക ഒഴിവുണ്ട്.
കംപ്യൂട്ടർ പരിജ്ഞാനം ഉള്ള എസ്എസ്എൽസി യോഗ്യതയുള്ളവർ 14നു രാവിലെ 11ന് അഭിമുഖത്തിനു ഹാജരാകണം.
ഗതാഗത നിയന്ത്രണം
കൊല്ലം∙ കൊട്ടിയം-കുണ്ടറ റോഡിൽ കണ്ണനല്ലൂർ മുതൽ കുണ്ടറ വരെ ടാറിങ് പ്രവൃത്തികൾ നാളെ ആരംഭിക്കുന്നതിനാൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അസി.എൻജിനീയർ അറിയിച്ചു.
വൈഎംസിഎ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ 31 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും പൂർണമായി പാർക്കിങ് നിരോധിക്കുകയും ചെയ്യുമെന്ന് പിഡബ്ല്യൂഡി നിരത്ത് ഉപവിഭാഗം അസി. എൻജിനീയർ അറിയിച്ചു.
ഒഴിവ്
കൊല്ലം∙ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ലൗലാൻഡ് ടിജി പ്രോജക്ടിൽ ഔട്ട്റീച്ച് വർക്കർ ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു. കൊല്ലം സ്വദേശികൾക്ക് മുൻഗണന. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം ജനുവരി 13 രാവിലെ 10ന് എത്തണം. വിലാസം: ലൗലാൻഡ് ടിജി പ്രോജക്ട്, ഇസ്‌നാസ്, തോപ്പിൽ നഗർ, മേടയിൽ മുക്ക്, കാവനാട് പി.ഒ, എആർ സൂപ്പർ മാർക്കറ്റിന് സമീപം. ഫോൺ: 9995302472, 8138869129, 0474 2796606.
വൈദ്യുതി മുടങ്ങും
പരവൂർ∙ റീഡിങ് റൂം, കിഴക്കിടം, ആയിരവല്ലി, പുത്തൻവിള, കൊച്ചാലുംമൂട് എന്നിവിടങ്ങളിൽ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അഞ്ചാലുംമൂട് ∙ കോട്ടയത്ത് കടവ്, ലോഡ് കൃഷ്ണ, കൊച്ച് കോട്ടയത്ത് കടവ്, ഓൾ സീസൺസ് കന്നിമൂല, റാവീസ്, യുവദീപ്തി എന്നീ ഭാഗങ്ങളിൽ ഇന്നു രാവിലെ 7 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
അയത്തിൽ∙ വെറ്റിലക്കാവ്, ജിവിയുപിഎസ്, കലുങ്ക്, വൈഎംഎ, മേലേമുക്ക്, ദിവ്യ, ശാസ്ത്രി, നോർത്ത് ബ്ലോക്, വെറ്റിലത്താഴം, സുപ്രിയ 9 മുതൽ 5 വരെ.