ADVERTISEMENT

ശാസ്താംകോട്ട ∙ വീടിനോട് ചേർന്നുള്ള പക്ഷിക്കൂട്ടിൽ കയറിയ മൂർഖൻ പാമ്പിനെ വനം വകുപ്പിന്റെ സഹായത്തോടെ പിടികൂടി. സിനിമാപറമ്പിലെ വ്യവസായിയുടെ വീട്ടിൽ രാവിലെ 11നാണു സംഭവം. ഒരു ലക്ഷത്തോളം വിലയുള്ള വിദേശ ഇനത്തിലുള്ള മൂന്നു അലങ്കാര പക്ഷികളെ അകത്താക്കിയ ശേഷം മൂർഖൻ കൂട്ടിൽ തങ്ങുകയായിരുന്നു. തടി കൊണ്ടുള്ള കൂട്ടിൽ മുട്ട ഉണ്ടോയെന്നറിയാൻ പരിശോധിച്ച ഉടമ മൂർഖന്റെ കടിയേൽക്കാതെ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. മൈനാഗപ്പള്ളിയിൽ താമസിക്കുന്ന, വനം വകുപ്പിന്റെ സ്നേക്ക് റെസ്ക്യു സംഘാംഗമായ തൃശൂർ സ്വദേശി കുട്ടപ്പൻ എത്തിയാണു പാമ്പിനെ പിടികൂടിയത്. 4 വയസ്സു പ്രായവും എട്ടടിയോളം നീളവുമുള്ള പാമ്പിനെ വനം വകുപ്പിന്റെ കോന്നി റേഞ്ച് ഓഫിസിനു കൈമാറി.

English Summary:

Shastamkotta cobra rescue highlights wildlife safety concerns. A four-year-old cobra was captured after consuming three costly birds in a residential birdcage, prompting a swift response from wildlife authorities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com