കൊല്ലം ജില്ലയിൽ ഇന്ന് (09-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം
കുണ്ടറ∙ കുമ്പളം പുളിമുക്ക്, കുമ്പളം ബസ് സ്റ്റാൻഡ്, മോരിപ്പുറം, വലിയ കുമ്പളം, ന്യൂ സെറാമിക്സ്, റെയിൽവേ തുരങ്കം, പനയംകോട് വയൽ, തെറ്റിക്കുന്ന് എന്നിവിടങ്ങളിൽ 9 മുതൽ 5.30 വരെയും സബ് സ്റ്റേഷൻ ഭാഗത്ത് 9 മുതൽ 3.30 വരെയും വൈദ്യുതി മുടങ്ങും.∙ പള്ളിമുക്ക് ജനത, വാഹിനി, തോപ്പുവയൽ, എസ്ബിഎം, സാരഥി, ശക്തി, നിവിയ, തട്ടാമല വെസ്റ്റ്, ബോധി നഗർ, തട്ടാമല ജംക്‌ഷൻ, തമ്പുരാൻ മുക്ക് എന്നിവിടങ്ങളിൽ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.അയത്തിൽ ∙ കല്ലിംഗൽ, അയ്യര് മുക്ക്, കാട്ടുംപ്പുറം, വട്ടക്കാട്, താഹ മുക്ക്, കോവിൽ, മൈലാടുംകുന്ന് എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.കടപ്പാക്കട ∙ ചക്കരത്തോപ്പ്, പീപ്പിൾസ് നഗർ, ഫയർ സ്റ്റേഷൻ, റിലയൻസ്, ജ്യോതി കോളജ് എന്നിവിടങ്ങളിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
കരുനാഗപ്പള്ളി ∙ തഴവ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗം ഹിന്ദി (ജൂനിയർ) അധ്യാപക ഒഴിവിലേക്കു നാളെ രാവിലെ 10.30നു ഓഫിസിൽ വച്ചു നടക്കുന്ന അഭിമുഖത്തിൽ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണമെന്നു ഹെഡ്മിസ്ട്രസ് ടി.ബിന്ദു അറിയിച്ചു.
സീറ്റ് ഒഴിവ്
കൊല്ലം ∙ ശ്രീനാരായണ ആയുർവേദ കോളജിൽ ഒഴിവുള്ള ബിഎംഎസ്എസ് സീറ്റുകളിലേക്കു നീറ്റ് യോഗ്യത നേടിയവർക്കു സിഇഇ വെബ്സൈറ്റ് വഴി പ്രവേശനത്തിന് ഓപ്ഷൻ നൽകാം. 7306657460.