ADVERTISEMENT

കൊല്ലം∙ ‘എന്റെ വെള്ളക്കഷായം എവിടെ?’കാര്യസ്ഥൻ സിനിമയിലെ ജനാർദനന്റെ ഈ ഡയലോഗിൽ കാണികൾക്കൊപ്പം വിധികർത്താക്കളും വീണു. സംസ്ഥാന ബഡ്സ് കലോത്സവ വേദിയിൽ ജൂനിയർ വിഭാഗം മിമിക്രിയിൽ പാലക്കാട് ശ്രീകൃഷ്ണപുരം സ്നേഹാലയം ബഡ്സ് സ്കൂളിലെ സി.ആർ.അർജുനെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ച ഡയലോഗ്. വീട്ടിലെ കളംപാട്ടിൽ ഉയർന്ന പുള്ളോർകുടത്തിന്റെ തേങ്ങൽ വേദിയിൽ അവതരിപ്പിച്ചതോടെ 18 വയസ്സുകാരൻ അർജുന്റെ വിജയത്തിനു ‌തിളക്കമേറി.

സംസ്ഥാന തലത്തിൽ തുടർച്ചയായ രണ്ടാം വിജയമാണ് അർജുന്റേത്. മണ്ണംപറ്റ ചിങ്ങത്ത് ശിവാലയത്തിൽ രാധാകൃഷ്ണൻ–ഉഷ ദമ്പതികളുടെ മകൻ. സ്കൂളിലെ രമ്യ ടീച്ചറാണ് അവന്റെ പ്രിയ കൂട്ടുകാരി. നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ടീച്ചറിന്റെ തോളിലേറിയാണു സഞ്ചാരം. ‌കാളവേലയ്ക്കുള്ള കാളകളെ ഒരുക്കുന്ന വിദ്യയും  അർജുന് അറിയാം. ‌

English Summary:

Buds Kalolsavam mimicry winner C.R. Arjun's impressive performance secured him first place. The 18-year-old's portrayal of a *Karyasthan* scene, combined with his unique challenges, makes his victory even more inspiring.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com