കൊല്ലം ജില്ലയിൽ ഇന്ന് (10-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം
പരവൂർ∙ മണിയംകുളത്ത് രാവിലെ 8.30 മുതൽ 11 വരെയും വലിയവെളിച്ചം പരിധിയിൽ 10 മുതൽ 1.30 വരെയും കോങ്ങാലിൽ 1 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ കർഷകത്തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് 2024ലെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേന്ദ്ര–കേരള സർക്കാർ–എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡിഗ്രി,പിജി, പ്രഫഷനൽ ബിരുദം, പ്രഫഷനൽ പിജി, ടിടിസി, ഐടിഐ, പോളിടെക്നിക്, ജനറൽ നഴ്സിങ്, ബിഎഡ്, മെഡിക്കൽ ഡിപ്ലോമ എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. 31നകം അപേക്ഷകൾ നൽകണം. മാർക്ക് ലിസ്റ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ക്ഷേമനിധി, പാസ്ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, ബന്ധം തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പുകൾ, കർഷകത്തൊഴിലാളി ആണെന്ന് തെളിയിക്കുന്ന യൂണിയൻ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം നൽകണം. അപേക്ഷാഫോം www.agriworkersfund.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 0474–2766843, 2950183.
താൽക്കാലിക നിയമനം
കൊല്ലം ∙ ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ മൈക്രോ ബയോളജിസ്റ്റ്, ഓഡിയോളജിസ്റ്റ് കം സ്പീച് തെറപ്പിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, ഡയറ്റീഷ്യൻ, എംഎൽഎസ്പി, ജെസി (എംആൻഡ്ഇ), സ്റ്റാഫ് നഴ്‌സ്, ഡവലപ്‌മെന്റൽ തെറപ്പിസ്റ്റ് നിയമനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. www.https://arogyakeralam.gov.in മുഖേന 20ന്
അഞ്ചിനകം അപേക്ഷിക്കണംആയുർവേദ മെഡിക്കൽ ക്യാംപ്
പരവൂർ∙ പരവൂർ സീനിയർ സിറ്റിസൺസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ചാത്തന്നൂർ ഏരിയ കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപും മരുന്നു വിതരണവും നാളെ വൈകിട്ട് 4നു കോട്ടപ്പുറം എൽപി സ്കൂളിൽ നടക്കും. 9446111576.
സൗജന്യ ബ്യൂട്ടിഷ്യൻ കോഴ്സ്
ചാത്തന്നൂർ ∙ അറിവ് ത്രൂ ദി സോൾ ഓഫ് ഗുരു, ജൻശിക്ഷൺ സംസ്ഥാന്റെ സഹകരണത്തോടെ ചാത്തന്നൂർ വിളപ്പുറം അറിവ് കേന്ദ്രത്തിൽ നടത്തുന്ന സൗജന്യ ബ്യൂട്ടിഷ്യൻ കോഴ്സിൽ സീറ്റ് ഒഴിവുണ്ട്. 17 നും 45 നും ഇടയിൽ പ്രായമുള്ള വനിതകൾക്കു പങ്കെടുക്കാം.ഫോൺ: 9447715406, 9895238750