ADVERTISEMENT

ചടയമംഗലം∙ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർ‌ക്കുകയും കണ്ടക്ടറെ ആക്രമിക്കുകയും ചെയ്ത യാത്രക്കാരനായ യുവാവ് അറസ്റ്റിൽ. അഞ്ചൽ ഇടമുളക്കൽ മഞ്ഞാറവിള പുത്തൻവീട്ടിൽ അഫ്സൽ (26) ആണ് പിടിയിലായത്. കഴിഞ്ഞ രാത്രി ആയൂരിലാണ് സംഭവം. കൊല്ലത്തു നിന്നു കുളത്തൂപ്പുഴയ്ക്ക് പോയ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത അഫ്സൽ, കൈപ്പള്ളി മുക്കിൽ ഇറങ്ങാൻ ടിക്കറ്റ് എടുത്തിരുന്നു. ബസ് ആയൂരിൽ എത്തിയപ്പോൾ അവിടെ ഇറങ്ങി. അതിനു ശേഷം താൻ യാത്ര ചെയ്യാത്ത ഭാഗത്തെ ബാലൻസ് പണം ആവശ്യപ്പെട്ടു. ഇതു നിരസിച്ചപ്പോഴായിരുന്നു ആക്രമണം.  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary:

Bus Vandalism Arrest in Chadayamangalam: Afzal, a 26-year-old man, was arrested for attacking a KSRTC bus conductor and damaging the vehicle. The incident occurred in Ayyur last night, leading to his immediate apprehension.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com