കൊല്ലം ജില്ലയിൽ ഇന്ന് (11-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
പ്രയുക്തി തൊഴിൽ മേള 18ന്: കടയ്ക്കൽ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും നേതൃത്വത്തിൽ പ്രയുക്തി തൊഴിൽ മേള 18ന് ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നടക്കും. രാവിലെ 10 ന് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. 20 സ്വകാര്യ സ്ഥാപനങ്ങളിലെ 1500 ഒഴിവുകളിലേക്ക് ആണ് മേള.
ബാങ്കിങ്, എൻജിനീയറിങ്, ഫിനാൻസ്, അക്കൗണ്ട്സ്, സെയിൽ മാർക്കറ്റിങ്, അഡ്മിനിസ്ട്രേഷൻ, എച്ച്ആർ, ഐടി, എജ്യുക്കേഷൻ, ടെലി കമ്യൂണിക്കേഷൻ, ഓട്ടോ മൊബൈൽ എന്നീ വിഭാഗങ്ങളിലുള്ള തൊഴിൽ ദാതാക്കൾക്ക് മേളയിൽ പങ്കെടുക്കാം. 18നും 40നും മധ്യേ പ്രായം ഉള്ളവരായിരിക്കണം ഉദ്യോഗാർഥികൾ. റജിസ്റ്റർ ചെയ്യുന്നതിനായി എംപ്ലോയബിലിറ്റി സെന്റർ കൊല്ലം എന്ന ഫെയ്സ് ബുക്ക് പേജിൽ നൽകിയിട്ടുള്ള NCS Portel QR code ഉപയോഗിക്കാം. ഓൺലൈൻ റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന NCS ID യും 5 ബയോഡേറ്റയുമായി മേളയിൽ പങ്കെടുക്കാം. സ്പോട്ട് റജിസ്ട്രേഷനും സൗകര്യം ഉണ്ട്. 8281359930, 8304852968
വൈദ്യുതി മുടക്കം
∙പള്ളിമുക്ക് ഒട്ടത്തിൽ, വയനക്കുളം, ചകിരിക്കട എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
കരുനാഗപ്പള്ളി ∙ തഴവ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം (സീനിയർ) താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 13 ന് രാവിലെ 11 ന് സ്കൂൾ ഓഫിസിൽ .
കരുനാഗപ്പള്ളി ∙ തൊടിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് സീനിയർ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 14 ന് രാവിലെ 10.30 ന്.