പോക്സോ കേസ്: യുവാവ് അറസ്റ്റിൽ
Mail This Article
×
പരവൂർ∙ പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. പൂതക്കുളം പുന്നേക്കുളം മാടൻക്കാവിന് സമീപം ജി.എസ്.സദനത്തിൽ ഗോകുൽ (25) ആണ് പോക്സോ കേസിൽ പരവൂർ പൊലീസിന്റെ പിടിയിലായത്. മാസങ്ങളായി വിദ്യാർഥിനിയുമായി ബന്ധം പുലർത്തിയിരുന്ന യുവാവിനെ കുറിച്ച് വിദ്യാർഥിനി സഹപാഠിയോട് വെളിപ്പെടുത്തിയിരുന്നു.
സഹപാഠി അറിയിച്ചതിനെ തുടർന്ന് സ്കൂളിലെ കൗൺസിലർ വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. പരവൂർ എസ്എച്ച്ഒ ഡി.ദീപുവിന്റെ നേതൃത്വത്തിൽ എസ്ഐ വിഷ്ണു സജീവ്, ഗ്രേഡ് എസ്ഐ പ്രദീപ്, എസ്‍സിപിഒ അനൂപ് കൃഷ്ണൻ, സിപിഒ ജിനു കോശി, വനിത സിപിഒ മെറ്റിൽഡ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
English Summary:
POCSO Case: A 25-year-old man, Gokul, has been arrested in Paravoor, Kerala for sexually assaulting a 10th-grade student. The arrest was made by Paravoor police following a complaint under the Protection of Children from Sexual Offences (POCSO) Act.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.