ADVERTISEMENT

കൊല്ലം ∙ ശക്തികുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രത്തിലെ 10 നാൾ നീളുന്ന ഉത്സവത്തിനു ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ കൊടിയേറി. ക്ഷേത്രം തന്ത്രി മുത്തേടത്തുമന ഗോപാലകൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. വൈകിട്ട് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട തങ്കയങ്കിയും  തങ്കക്കിരീടവും വഹിച്ചുള്ള ഘോഷയാത്രയിൽ നൂറുകണക്കിനു ഭക്തർ പങ്കെടുത്തു. പഞ്ചാരിമേളം, ഗജവീരന്മാർ, താലപ്പൊലി എന്നിവ അകമ്പടിയായി. സംസ്ഥാന സർക്കാരിന്റെ വകയായി തങ്കയങ്കി ഘോഷയാത്രയ്ക്കു ഗാർഡ് ഓഫ് ഓണർ നൽകി.

ഘോഷയാത്ര കടന്നുപോയ വഴികളിൽ വിവിധ സംഘടനകളും കരയോഗങ്ങളും സ്വീകരണം നൽകി. ശക്തികുളങ്ങര കരദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.രാജേഷ്, സെക്രട്ടറി കെ.ഉണ്ണിക്കൃഷ്ണപിള്ള, വൈസ് പ്രസിഡന്റ് ബി.കൃഷ്ണകുമാർ, ട്രഷറർ എം.മഹേഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഉത്സവം 19ന് സമാപിക്കും. എല്ലാ ദിവസവും വൈകിട്ട് ഓട്ടൻതുള്ളലും രാത്രി 8.05നു നാടകവും അരങ്ങേറും. ഇന്ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ നാടകം അനന്തരം. 14നു നാടൻ പാട്ട്, 15ന് നൃത്തോത്സവം, 16ന് നൃത്തനാടകം, 17ന് നാട്യവിസ്മയം, 18ന് രാത്രി 8ന് സംഗീതസദസ്സ്, 10ന് പള്ളിവേട്ട എഴുന്നള്ളത്ത്, 19ന് വൈകിട്ട് ആറാട്ട് എഴുന്നള്ളത്ത് എന്നിവ നടക്കും. ആറാട്ട് ഘോഷയാത്രയിൽ അൻപതിലേറെ ഗജവീരന്മാർ അണിനിരക്കും.

English Summary:

Shree Dharma Sastha Temple Festival begins in Kollam. The ten-day festival at the Shakthikulangara temple commenced with a vibrant flag-hoisting ceremony.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com