ADVERTISEMENT

മുഖത്തല∙ഒ‍ാടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ഇന്നലെ രാവിലെ രാവിലെ 7ന് മുഖത്തല മുരാരി ജംക്‌ഷനിലാണ് സംഭവം. കൊട്ടാരക്കര സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥൻ മുഖത്തല കുറ്റിക്കാട്ട് വീട്ടിൽ രാജേഷ് ഒ‍ാടിച്ച കാറാണ് കത്തി നശിച്ചത്. ബോണറ്റിൽ നിന്നു പുക ഉയരുന്നതു കണ്ടയുടൻ രാജേഷ് ഉടൻ കാർ നിർത്തി സമീപത്തെ വീട്ടിൽ നിന്നും വെള്ളമെടുത്ത് ഒഴിച്ചെങ്കിലും പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. തുടർന്ന് കടപ്പാക്കട അഗ്നി രക്ഷാസേന യൂണിറ്റിൽ അറിയിച്ചു. അവരെത്തി ഏറെനേരം പണിപ്പെട്ടാണ് തീ കെടുത്തിയത്. കാർ പൂർണമായും കത്തിയമർന്നു. ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

English Summary:

Mukhatala saw a car gutted in flames at Murari Junction. Rajesh, the driver, managed to escape unharmed, and the fire rescue team was called to douse the fire, likely caused by a battery short circuit.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com