ADVERTISEMENT

വർക്കർ, ഹെൽപർ ഒഴിവുകൾ
കുളത്തൂപ്പുഴ ∙ അഞ്ചൽ അഡീഷനൽ ഐസിഡിഎസ് പദ്ധതിയുടെ അങ്കണവാടി കേന്ദ്രങ്ങളിൽ വർക്കർ, ഹെൽപർ ഒഴിവുകളിൽ സ്ഥിര നിയമനത്തിനു പട്ടിക പ്രസിദ്ധീകരിക്കാൻ അതാതു പഞ്ചായത്ത് പരിധിയിലെ യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 1. 1. 2025ൽ 18 – 46 വയസ്സ് ഉള്ളവരും ശാരീരിക ശേഷിയുള്ള എസ്എസ്എൽസി വിജയിച്ച വനിതകളും ആയിരിക്കണം വർക്കർ ഉദ്യോഗാർഥികൾ. ഹെൽപർ തസ്തികയിൽ എസ്എസ്എൽസി വിജയിച്ചവർ അപേക്ഷിക്കേണ്ടതില്ല. മുഖാമുഖം നടത്തി പട്ടിക പ്രസിദ്ധീകരിക്കും. പട്ടികജാതി – വർഗ വിഭാഗക്കാർക്കു നിയമാനുസൃത ഇളവുകൾ പ്രായത്തിന്റെയും യോഗ്യതയുടെയും കാര്യത്തിൽ ലഭിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 15 വൈകിട്ട് 5 വരെ. അപേക്ഷ ഫോം ഐസിഡിഎസ് ഓഫിസ്, പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിൽ ലഭിക്കും.

അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ പുനലൂർ ഗവ. പോളിടെക്നിക് കോളജിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ ആരംഭിക്കുന്ന മൊബൈൽ ഫോൺ ടെക്നോളജി, ഇലക്ട്രിക്കൽ വയർമാൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, എംഎസ് ഓഫിസ്, ഡിടിപി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 7736979809, 9895645534.

കൊല്ലം ∙ കൊട്ടാരക്കര മൈലം പഞ്ചായത്ത് 9ാം വാർഡ് മുട്ടമ്പലത്ത് റേഷൻ കട ലൈസൻസിയെ സ്ഥിരമായി നിയമിക്കാൻ പൊതുവിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഫെബ്രുവരി 20നു 3നു മുൻപു നേരിട്ടോ തപാൽ മുഖേനയോ ജില്ലാ സപ്ലൈ ഓഫിസർക്ക് സമർപ്പിക്കണം. അപേക്ഷയുടെ പകർപ്പും അനുബന്ധ വിവരങ്ങളും ജില്ലാ/താലൂക്ക് സപ്ലൈ ഓഫിസുകളിലും www.civilsupplieskerala.gov.in സൈറ്റിലും ലഭ്യമാണ്.

ഇപിഎഫ് അദാലത്ത്
കൊല്ലം ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് മേഖലാ കാര്യാലയം 27ന് 9 മുതൽ 1 വരെ കൊട്ടാരക്കര ചെങ്ങമനാട് കാപ്പെക്സ് ക്യാഷ്യു ഫാക്ടറിയിൽ നിധി ആപ്കെ നികാത് അദാലത്ത് നടത്തും. പരാതി പരിഹാരത്തിനു പുറമേ പിഎഫിൽ പുതുതായി ചേർന്ന സ്ഥാപനങ്ങൾക്ക് നിർദേശങ്ങൾ നൽകുകയും ഇപിഎഫ്ഒയുടെ പുതിയ പദ്ധതികൾ വിശദീകരിക്കുകയും ചെയ്യും.

ഉന്നതവിദ്യാഭ്യാസ ധനസഹായം: അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ കർഷകത്തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങളുടെ മക്കൾക്കുള്ള 2024ലെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.  മാർക്ക് ലിസ്റ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, ബന്ധം തെളിയിക്കുന്ന രേഖ എന്നിവയുടെ കോപ്പി സഹിതം കർഷകത്തൊഴിലാളിയാണെന്നു തെളിയിക്കുന്ന യൂണിയൻ സാക്ഷ്യപത്രം സഹിതം അപേക്ഷ സമർപ്പിക്കണം. അവസാന തീയതി 31. 0474 2766843.

തൊഴിൽ പരിശീലന കോഴ്സുകൾ
കൊല്ലം ∙ ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹ്യുമൻ റിസോഴ്സ് ആൻഡ് ഐടി സ്കിൽ ഡവലപ്മെന്റ് സെന്ററിൽ 28ന് ആരംഭിക്കുന്ന തൊഴിൽ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ പരിശീലനം (എംഎസ് ഓഫിസ്, ഡിടിപി), തയ്യൽ പരിശീലനം, പേപ്പർ ബാഗ് ആൻഡ് ബിഗ് ഷോപ്പർ നിർമാണം, അലങ്കാര നെറ്റിപ്പട്ട നിർമാണം, ഫാൻസി ബാഗ് നിർമാണം, ലിക്വിഡ് എംബ്രോയ്ഡറി ഡോൾ മേക്കിങ്, പെയിന്റിങ്  എന്നീ കോഴ്സുകളിലേക്ക് 27നു വൈകിട്ട് 5നു മുൻപ് അപേക്ഷ സമർപ്പിക്കണം. 0474 2791190.

അഡ്മിഷൻ ആരംഭിച്ചു
കൊല്ലം ∙ കുളക്കട അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ,   ഐലൈക് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 9495999672.

സഫയറിൽ പത്താംക്ലാസ് ‌പ്രവേശനപരീക്ഷ 26ന്
കൊല്ലം ∙ കേരളത്തിലെ പ്രമുഖ എൻട്രൻസ്  പരിശീലന സ്ഥാപനമായ സഫയർ പത്താം ക്ലാസ് വിദ്യാർഥികൾക്കുള്ള 2 വർഷത്തെ ഇന്റഗ്രേറ്റഡ്+2 പ്രോഗ്രാമായ സെനിത് 2025-27ബാച്ചിലേക്ക് പ്രവേശനത്തിനുള്ള സ്ക്രീനിങ് ടെസ്റ്റ് ജനുവരി  26ന് നടക്കും. റജിസ്ട്രേഷൻ തുടരുന്നു. നീറ്റ്, ജെഇഇ, കീം,സിയുഇടി ക്രാഷ് കോഴ്സിന്റെ പുതിയ ബാച്ചുകളിലേക്ക് റജിസ്ട്രേഷൻ തുടരുന്നു. ബോർഡ് എക്സാമിനുശേഷം ഉടൻ ക്ലാസ്സുകൾ ആരംഭിക്കും. എൻജിനീയറിങ്, മെഡിക്കൽ, എൻജിനീയറിങ്–മെഡിക്കൽ കംബൈൻഡ്‌ വെവ്വേറെ ബാച്ചുകൾ ഉണ്ടായിരിക്കും. ഐഎസ്‌സി, സിബിഎസ്ഇ, സ്റ്റേറ്റ് സിലബസുകളിലും പ്രത്യേക ബാച്ചുകൾ. ഓഫ്‌ലൈൻ, ഓൺലൈൻ, തത്സമയ ക്ലാസ്സുകളും, യൂണിറ്റ് ടെസ്റ്റുകളും, മോഡൽ പരീക്ഷകളും, റിഹേഴ്സൽ പരീക്ഷകളും ഉൾപ്പെടുന്ന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു.

പ്ലസ് വൺ, പ്ലസ് ടൂ സ്കൂൾ ഗോയിങ് ബാച്ചിലേക്ക് (ട്യൂഷൻ–എൻട്രൻസ്, എൻട്രൻസ് ഒൺലി) അഡ്മിഷൻ തുടരുന്നു. മെഡിക്കൽ/എൻജിനീയറിങ് പഠനം ലക്ഷ്യം വയ്ക്കുന്ന7, 8, 9, 10 ക്ലാസ് വിദ്യാർഥികൾക്കുള്ള ഫൗണ്ടേഷൻ ബാച്ചിലേക്കും 2025-26 പ്ലസ് വൺ, പ്ലസ് ടൂ ബാച്ചുകളിലേക്കും 2025–26 റിപ്പീറ്റേഴ്സ്, റീ റിപ്പീറ്റേഴ്സ് ബാച്ചുകളിലേക്കും റജിസ്ട്രേഷൻ തുടരുന്നു. തിരുവനന്തപുരത്തിനു പുറമേ കൊല്ലം, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, മാർത്താണ്ഡം സെന്ററുകളിലും ക്രാഷ് ബാച്ചുകൾ ഉണ്ടായിരിക്കും. പ്രധാന സ്റ്റേഷനുകളിൽ നിന്നും വാഹന സൗകര്യവും എസ്, നോൺ എസി ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. 0471 2574080, 9645474080

നൃത്തമത്സരം ഫെബ്രുവരിയിൽ കൊല്ലത്ത്
കോട്ടയം ∙ ശ്രീനാരായണ ദർശന പഠനകേന്ദ്രം വേദാന്ത വിശ്വവിദ്യാലയവുമായി ചേർന്നു നടത്തുന്ന ‘ശ്രീനാരായണ സുവർണകമലം’ പുരസ്കാരത്തിനുള്ള നൃത്തമത്സരവും ശിവരാത്രി ആഘോഷവും ഫെബ്രുവരി 25, 26 തീയതികളിൽ കൊല്ലം ശാരദാമഠത്തിൽ നടക്കും. നാരായണ ഗുരുവിന്റെ ശിവപ്രസാദ പഞ്ചകത്തെ ആസ്‌പദമാക്കി 25നു നടത്തുന്ന നൃത്തമത്സരത്തിൽ വിജയിക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 8, 4, 2 ഗ്രാം വീതം തൂക്കംവരുന്ന സുവർണകമലമാണു സമ്മാനം. വ്യക്തിഗത മത്സരം മാത്രം. റജിസ്ട‌്രേഷന്: 7012903991, 8075792339.

മത്സ്യക്കുഞ്ഞുങ്ങൾ 
കൊല്ലം ∙ കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്സിൽ കാർപ്പ്, തിലാപ്പിയ ഇനം മത്സ്യക്കുഞ്ഞുങ്ങളും അലങ്കാര മത്സ്യങ്ങളും നാളെ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ വിതരണം ചെയ്യും.9562670128, 0468 2214589.

പരാതിപരിഹാര മേള
കൊട്ടാരക്കര∙ ഇഎസ്ഐ കോർപറേഷൻ ജില്ലാതല പ്രതിമാസ ജനസമ്പർക്ക അദാലത്ത്  27ന്  ചെങ്ങമനാട് കാപ്പെക്സിൽ നടക്കും.  ഫോൺ: 0474-2452843 .

കപ്പൽ, ഉല്ലാസ യാത്രകളുമായി കെഎസ്ആർടിസി
കൊല്ലം∙  കെഎസ്ആർടിസിയും ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും ചേർന്നു റിപ്പബ്ലിക് ദിനത്തിൽ കപ്പൽ യാത്ര നടത്തും. 26ന് രാവിലെ 10ന് ബസിൽ എറണാകുളം മറൈൻ ഡ്രൈവിൽ പോയി അവിടെ നിന്ന് 5 മണിക്കൂർ അറബിക്കടലിൽ ചെലവഴിക്കുന്ന യാത്രയ്ക്ക് 4,240 രൂപയാണ് നിരക്ക്. ഡെക്കിൽ നിന്നുള്ള അസ്തമയ കാഴ്ചയും ഡിജെ മ്യൂസിക്, ഗെയിമുകൾ, മറ്റു വിനോദങ്ങൾ എന്നിവയും ബുഫെ ഡിന്നറും ഉണ്ടാകും. രാത്രി 12.30ന് കൊല്ലത്ത് തിരിച്ചെത്തും. ജനുവരി 25ന് മൂന്നാർ, ഇലവീഴാപൂഞ്ചിറ യാത്രകളും 26ന് റോസ്മല, 27ന് ഗവി, 31ന് പാലക്കാട് യാത്രകളും കെഎസ്ആർടിസി ഒരുക്കുന്നുണ്ട്. ഫോൺ: 9747969768, 9495440444

ഒറ്റത്തവണ തീർപ്പാക്കൽ
പാരിപ്പള്ളി ∙ റൂറൽ സഹകരണ സംഘത്തിൽ വായ്പ കുടിശികയുള്ളവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടത്തും. ഇന്ന് , ഫെബ്രുവരി 15നും മെഗാ അദാലത്തിൽ നടത്തും. കാലാവധി കഴിഞ്ഞ ജിഡി ആൻഡ് സിഎസ് കുടിശികയുടെയും പിഴപ്പലിശ ഒഴിവാക്കുമെന്നു സംഘം പ്രസിഡന്റ് കെ.സുകൃതൻ, സെക്രട്ടറി പി.സുജിത എന്നിവർ അറിയിച്ചു.

ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യണം
ചടയമംഗലം ∙ വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഡിജിറ്റൽ ആക്കുന്നതുമായി ബന്ധപ്പെട്ട് വാഹന ഉടമകൾ ഫെബ്രുവരി 15ന് അകം ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ വാഹൻ സോഫ്റ്റ്‌വെയറിൽ അപ്്ഡേറ്റ് ചെയ്യണം. വാഹന ഉടമകൾക്കു സ്വന്തമായോ അക്ഷയ, ഇ സേവാ കേന്ദ്രം വഴിയോ ചെയ്യാം. അത്തരത്തിൽ ചെയ്യാൻ കഴിയാത്തവർക്കായി ചടയമംഗലം ആർടി ഓഫിസിൽ ഫെബ്രുവരി 15 വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്ന് ചടയമംഗലം ജോയിന്റ് ആർഒ അറിയിച്ചു.

സൗജന്യ പ്രമേഹ രോഗനിർണയ ക്യാംപ് 26ന്
ഓച്ചിറ∙ലയൺസ് ക്ലബ്ബും കൃഷ്ണപുരം സ്നേഹ നഗർ റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന സൗജന്യ പ്രമേഹ രോഗനിർണയ ക്യാംപ് 26ന് കൃഷ്ണപുരം ചേങ്കര ഹോസ്പിറ്റലിന് സമീപം ശ്രീനിലയം വീട്ടിൽ നടക്കും. ക്യാംപിന്റെ ഉദ്ഘാടനം 9.30ന് ഡയബറ്റിസ് പ്രിൻസിപ്പൽ സെക്രട്ടറി ആർ.വി.ബിജു നിർവഹിക്കും. ഓച്ചിറ ലയൺസ് ക്ലബ് പ്രസിഡന്റ് സി.കൃഷ്ണകുമാർ അധ്യക്ഷത വഹിക്കും. ബുക്കിങ്: 9778720116, 9072740010.

വൈദ്യുതി മുടക്കം
പരവൂർ ∙ പൊലീസ് സ്റ്റേഷൻ, പുറ്റിങ്ങൽ, കോടതി എന്നിവിടങ്ങളിൽ ഇന്നു രാവിലെ 8.30 മുതൽ 5 വരെയും സംതൃപ്തി, കല്ലങ്കോടി, റിസോർട്ട്, ഫ്രഗ്രന്റ് നേച്ചർ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 1 വരെയും വൈദ്യുതി മുടങ്ങും.

അഞ്ചാലുംമൂട് ∙ പെരിനാട് സബ് സ്റ്റേഷനിൽ ഷട്ട്ഡൗൺ ജോലികൾ നടക്കുന്നതിനാൽ സെക്‌ഷന്റെ പരിധിയിൽ‌ ഇന്ന് പൂർണമായോ ഭാഗികമായോ വൈദ്യുതി തടസ്സപ്പെടുന്നതാണ്.

പെരുമ്പുഴ ∙ എൽഎംഎസ് ആശുപത്രി, എൽഎംഎസ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കുണ്ടറ∙ വെള്ളിമൺ ഇടക്കര, നേതാജി, കേരളപുരം മിനി, പെനിയേൽ സ്കൂൾ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

∙ അയത്തിൽ∙കൽക്കുളം, വട്ടയ്ക്കാട്, താഹമുക്ക്, കാട്ടുംപുറം, അയ്യര്മുക്ക്, കല്ലിങ്കൽ, എആർ ആർക്കെയ‌ിഡ്, കോർപറേഷൻ, മാർക്കറ്റ്, കരുത്തറ ഇന്ന് 9 മുതൽ 5.30 വരെ.

∙ കടപ്പാക്കട ∙ എസ്.വി.ടാക്കീസ്, കോതേത്ത്, പഴയത്ത്, പുന്നമൂട്, ടൗൺ ലിമിറ്റ്, മുനിസിപ്പൽ കോളനി, മണിയൻകട, പുന്നത്താനം, പീപ്പിൾസ് നഗർ എന്നിവിടങ്ങളിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

∙ ഓലയിൽ ∙ സിവിൽ സ്റ്റേഷൻ, ആനന്ദവല്ലീശ്വരം, സബ് ജയിൽ, ടൗൺ യുപിഎസ്, എസ്ബിഐ എന്നിവിടങ്ങളിൽ ഇന്ന് 8 മുതൽ 11 വരെ വൈദ്യുതി മുടങ്ങും.

∙ ശക്തികുളങ്ങര ∙ ഗോകുലം, മക്കാട്, പുത്തിരഴികം, കെബിസി, ഉളപ്പൂർ, പഴവൂർ എന്നിവിടങ്ങളിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com