കൊല്ലം ജില്ലയിൽ ഇന്ന് (14-02-2025); അറിയാൻ, ഓർക്കാൻ

Mail This Article
കെ – മാറ്റിന് അപേക്ഷിക്കാം: പുനലൂർ ∙ കേരള സർവകലാശാലയുടെ മാനേജ്മെന്റ് പഠനകേന്ദ്രമായ പുനലൂർ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലേക്ക് (യുഐഎം) എംബിഎ ഫുൾടൈം കോഴ്സിനുള്ള 2025 – 26 വർഷത്തെ എൻട്രൻസ് പരീക്ഷയായ കെ – മാറ്റിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്നു വൈകിട്ട് 4 വരെ ആയിരിക്കുമെന്നു പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ – 8075614355, 7025116518.
അപേക്ഷ ക്ഷണിച്ചു
ഉമ്മന്നൂർ ∙ സെന്റ് ജോൺസ് വിഎച്ച്എസ്എസിൽ നോൺ വൊക്കേഷനൽ ജൂനിയർ (ഫിസിക്സ്) തസ്തികയിലേക്കു ഭിന്നശേഷിക്കാരായ (കാഴ്ചപരിമിതി) ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: 9446902249.
കൊല്ലം∙ അടൂർ കെൽട്രോൺ നോളജ് സെന്ററിൽ പിജിഡിസിഎ, ഡിസിഎ, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി, ടാലി കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടവർ ഇ–പാസ് ബിൽഡിങ്, ഗവ. ഹോസ്പിറ്റലിന് പിറകുവശം, അടൂർ വിലാസത്തിൽ ബന്ധപ്പെടാം.8547632016.
അദാലത്ത് 19ന്
പത്തനാപുരം ∙ സബ് റജിസ്ട്രാർ ഓഫിസിൽ 2017 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെ റജിസ്റ്റർ ചെയ്ത അണ്ടർ വാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ട ആധാരങ്ങൾ തീർപ്പാക്കാൻ അദാലത്ത് സംഘടിപ്പിക്കുന്നു. 19ന് 10 മുതൽ 5 വരെ പത്തനാപുരം സബ് റജിസ്ട്രാർ ഓഫിസിൽ അദാലത്ത് നടക്കും. പങ്കെടുക്കുന്നവർക്ക് മുദ്രവിലയുടെ 50 ശതമാനം ഒടുക്കി റവന്യു റിക്കവറി നടപടികളിൽ നിന്ന് ഒഴിവാകാം എന്നു സബ് റജിസ്ട്രാർ എൽ.ബിന്ദു അറിയിച്ചു. ഫോൺ – 9497674212.
ഡോക്യുമെന്റ് റൈറ്റേഴ്സ് ജില്ലാ കൺവൻഷൻ നാളെ
കൊട്ടാരക്കര∙ ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ നാളെ 10.30ന് കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജെ.കുഞ്ഞുമോൻ അധ്യക്ഷത വഹിക്കും. കോവൂർ കുഞ്ഞുമോൻ എംഎൽഎ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തും. മേഖലയിലെ പ്രതിസന്ധി പ്രമേയം വഴി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. വിശദീകരണ യോഗത്തിൽ ചെയർമാൻ പി.വേണുഗോപാലൻ നായർ, ജില്ലാ പ്രസിഡന്റ് ജെ.കുഞ്ഞുമോൻ, സെക്രട്ടറി വി.സലിം, വൈസ് ചെയർമാൻമാരായ വി.മുരളീധരൻപിള്ള, ആർ.രാജേന്ദ്രൻപിള്ള, കൺവീനർ എസ്.രാധാകൃഷ്ണപിള്ള എന്നിവർ സംബന്ധിച്ചു.
പരീക്ഷാ റജിസ്ട്രേഷൻ ആരംഭിച്ചു
കൊല്ലം ∙ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ യുജി പ്രോഗ്രാം (2024 ജൂലൈ അഡ്മിഷൻ) ബിഎ ഫിലോസഫി പഠിതാക്കളുടെ ഒന്നാം സെമസ്റ്റർ പരീക്ഷകളുടെ പരീക്ഷാ റജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷകൾ ഓൺലൈനായി ഫൈൻ ഇല്ലാതെ 17 വരെയും ഫൈനോടു കൂടി 21 വരെയും അധിക ഫൈനോടെ 25 വരെയും യൂണിവേഴ്സിറ്റി വെബ് സൈറ്റ് (www.sgou.ac.in or erp.sgou.ac.in) വഴി സമർപ്പിക്കാം.
മെഡിക്കൽ ഓഫിസർ നിയമനം
കൊല്ലം∙ തൊടുപുഴയിലെ ഇടുക്കി ജില്ല ആയുർവേദ ആശുപത്രിയിൽ മെഡിക്കൽ ഓഫിസർ (കൗമാരഭൃത്യം) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. പ്രായപരിധി: 2021 ജനുവരി ഒന്നിന് 41 വയസ് കവിയരുത് (ഇളവുകൾ അനുവദനീയം). ബിഎഎംഎസ് ബിരുദവും കൗമാരഭൃത്യത്തിൽ ബിരുദാനന്തര ബിരുദവും കൗൺസിൽ റജിസ്‌ട്രേഷനും ഉള്ളവർ അതത് പ്രഫഷനൽ ആൻഡ് എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിലോ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 20നകം ഹാജരാകണം.
ഇൻസ്ട്രക്ടർ ഒഴിവ്
കൊല്ലം∙ എഴുകോൺ ഗവ. പോളിടെക്‌നിക് കോളജിൽ കോസ്മറ്റോളജി ആൻഡ് ബ്യൂട്ടി പാർലർ മാനേജ്‌മെന്റ് കോഴ്സിൽ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. പരിചയ സമ്പന്നർ അസൽ സർട്ടിഫിക്കറ്റ് സഹിതം 17ന് രാവിലെ 10ന് ഹാജരാകണം.