കുട്ടികളെ ഉപദേശിക്കുകയല്ല വേണ്ടത്: വി.പി.ജഗതിരാജ്

Mail This Article
കൊല്ലം ∙ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 125 –ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. വി.പി.ജഗതിരാജ് ഉദ്ഘാടനം ചെയ്തു. കുട്ടികളെ ഉപദേശിക്കുകയല്ല നിർദേശങ്ങളും ആശയങ്ങളും നൽകുകയാണ് ചെയ്യേണ്ടതെന്ന് വി.പി.ജഗതി രാജ് പറഞ്ഞു.
കുട്ടികളെ ഒരിക്കലും മറ്റു കുട്ടികളുമായി താരതമ്യം ചെയ്യരുത്. എല്ലാവരും അവർക്ക് ഇഷ്ടമുള്ള, താൽപര്യമുള്ള മേഖലയിൽ മികച്ചതായി പ്രവർത്തിക്കുകയാണ് ചെയ്യേണ്ടത്. ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം എന്ന് പറയുന്നത് സ്കൂൾ കാലഘട്ടമാണെന്നും അത് പരമാവധി ഉപയോഗപ്പെടുത്തണമെന്നും സ്കൂളിലെ പൂർവ വിദ്യാർഥി കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ബിഷപ് റവ. ഡോ. സ്റ്റാൻലി റോമൻ അധ്യക്ഷത വഹിച്ചു. കോർപറേറ്റ് മാനേജ്മെന്റ് ഓഫ് കാത്തലിക് സ്കൂൾസ് എജ്യുക്കേഷനൽ സെക്രട്ടറി റവ. ഫാ. ബിനു തോമസ്, ലോക്കൽ മാനേജർ റവ. ഫാ. സിയോൺ ആൽഫ്രഡ്, സ്കൂൾ പ്രിൻസിപ്പൽ ഡി.സന്തോഷ് കുമാർ, ഹെഡ്മാസ്റ്റർ എ.ടി.സുജിത്ത്, മുൻ പ്രിൻസിപ്പൽ എ.ഫിലിപ്പോസ്, പിടിഎ പ്രസിഡന്റ് സിയാസ് ഹസൻ, ഡപ്യൂട്ടി ഹെഡ്മിസ്ട്രസ് ഡബ്ല്യു.വിമല, സ്കൂൾ ലീഡർ ജെ.ജെന്നിഫർ, ജനറൽ കൺവീനർ എസ്.മിൽട്ടൻ എന്നിവർ പ്രസംഗിച്ചു.