ടികെഎം ഐസിടിപിയിൽ ഒരു വർഷ അപ്രന്റിഷിപ്പോടെ ലോജിസ്റ്റിക് ഡിപ്ലോമ
Mail This Article
×
കൊല്ലം ∙ കൊല്ലം ടികെഎം ഐസിടിപിയിൽ ഉടൻ ആരംഭിക്കുന്ന ആറു മാസത്തെ ലോജിസ്റ്റിക് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കോഴ്സ് കഴിയുന്ന കുട്ടികൾക്ക് സ്റ്റൈപെൻഡോടെ ഒരു വർഷത്തെ ഇന്റേൺഷിപ് നൽകും. കഴിഞ്ഞ ബാച്ചുകളിൽ ടികെഎമ്മിൽ മികച്ച ക്യാംപസ് സിലക്‌ഷൻ നടന്നിരുന്നു. പ്ലസ് ടു കഴിഞ്ഞ ആർക്കും ചേരാവുന്ന ഈ ഡിപ്ലോമ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻഎസ്ഡിസി ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ നൽകും. ഒരു ബാച്ചിൽ ഇരുപതു കുട്ടികൾക്കു മാത്രമേ അഡ്മിഷൻ ലഭിക്കൂ. വിവരങ്ങൾക്ക് 9567869722 എന്ന നമ്പറിൽ ബന്ധപ്പെടാം.
English Summary:
Logistics Management Diploma at Kollam TKM ICTP offers a promising career path. This six-month course includes a paid internship and leads to an NSDC certificate.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.