ADVERTISEMENT

പത്തനാപുരം∙ സ്കൂളിൽ നിന്നു വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നു പരാതി. പട്ടാഴി വിരുത്തി ഭാഗത്താണ് സംഭവം. വൈകിട്ട് 4.15ന് സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നു വരികയായിരുന്ന അന്തമൺ ഗവ. വെൽഫെയർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. 

പുത്തൂർമുക്ക്–ആറാട്ടുപുഴ റോഡിൽ, വിദ്യാർഥിയുടെ വീടിനു സമീപത്തുള്ള റബർ പുരയിടത്തിനു സമീപത്തെ റോഡിൽ വെള്ള നിറത്തിലുള്ള കാർ പാർക്ക് ചെയ്ത ശേഷം, ഇടവഴിയിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് മുഖം മൂടി ധരിച്ച രണ്ട് പേർ എത്തുകയും, കുട്ടിയെ കടന്നു പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു.

ബഹളം വച്ച് കുതറി ഓടിയതിനാൽ ഇവരുടെ കൈകളിൽ അകപ്പെട്ടില്ല. കുട്ടിയുടെ ബഹളം കേട്ട് പ്രദേശവാസികളും ഓടിയെത്തിയപ്പോഴേക്കും മുഖം മൂടി ധരിച്ചവർ കാറിൽ കയറി, ആറാട്ടു പുഴ ഭാഗത്തേക്ക് പോയെന്നാണ് പരാതി. ഈ കാറിന്റേതെന്നു സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കുന്നിക്കോട് പൊലീസ് അന്വേഷണം തുടങ്ങി.

English Summary:

Child abduction attempt rocks Pathanapuram; a fifth-standard student narrowly escaped masked individuals near Pattazhi Viruthi after school. Police investigation is underway using CCTV footage and local witness accounts.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com