ADVERTISEMENT

കൊല്ലം∙ ജില്ലാ ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെ പൊലീസിനെ വെട്ടിച്ചു കടന്ന റിമാൻഡ് പ്രതി പിടിയിലായി. തങ്കശ്ശേരി കാവൽ നഗർ 91ൽ സാജനാണ് (23) ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിയിലായത്. കഴിഞ്ഞ 7ന് വൈകിട്ട് 6.45നാണ് സാജൻ ജില്ലാ ജയിലിന് മുന്നിൽ നിന്നു രക്ഷപ്പെട്ടത്. വാടിയിലെ ഒരു വീട്ടിൽ നിന്ന് കഴിഞ്ഞ മാസം 29ന് മൊബൈൽ മോഷ്ടിച്ച കേസിലാണ് സാജനെ പള്ളിത്തോട്ടം പൊലീസ് പിടികൂടിയത്. അന്ന് ഇയാളെ കോടതി റിമാൻഡ് ചെയ്തു

. ജില്ലാ ജയിലിലേക്ക് കൊണ്ടു പോകവേയാണു പൊലീസിനെ വെട്ടിച്ച് സാജൻ കടന്നത്. ജയിലിനുള്ളിലേക്കു കയറ്റാനായി വിലങ്ങ് അഴിച്ചതിനു പിന്നാലെ ആനന്ദവല്ലീശ്വരം ക്ഷേത്ര ഭാഗത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവ സമയത്ത് ഡ്രൈവറടക്കം മൂന്ന് പൊലീസുകാരാണ് ഉണ്ടായിരുന്നത്.

ഇവർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. തുടർന്ന് ഹൈദരാബാദിലേക്കു കടന്ന സാജൻ തിരികെ നാട്ടിലേക്ക് വരുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് 3.30ന് ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റിലാകുന്നത്. റെയിൽവേ ഇന്റലിജൻസ്, വെസ്റ്റ് പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സാജനെ കണ്ടെത്താനായത്.

English Summary:

Remand Prisoner Escape: Sajin, a remand prisoner who escaped police custody near Kollam jail, has been rearrested. He fled to Hyderabad after escaping but was caught at Aluva railway station during a joint operation by Railway Intelligence and West Police.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com