ലഹരി വ്യാപനത്തിനെതിരെ ക്യാംപസുകളിൽ കൂടുതൽ ജാഗ്രത ഉണ്ടാകണം: മന്ത്രി

Mail This Article
പുനലൂർ ∙ ലഹരിയുടെ വ്യാപനത്തിനെതിരെ സ്കൂൾ, കോളജ് ക്യാംപസുകളിൽ കൂടുതൽ ജാഗ്രത ഉണ്ടാകണമെന്നും ഈ വിഷയത്തിൽ അധ്യാപകരും രക്ഷകർത്താക്കളും ഒറ്റക്കെട്ടായി നിൽക്കണമെന്നും മന്ത്രി ജെ.ചിഞ്ചുറാണി. പുനലൂർ സെന്റ് ജോൺസ് എൽപി സ്കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്കൂളിൽ ഒരു വിദ്യാർഥിക്ക് എന്തൊക്കെ വിഷമതകൾ ഉണ്ടെന്ന് മനസ്സിലാക്കുവാൻ കഴിയുന്ന അധ്യാപക സമൂഹവും ഉണ്ടാകണം. സ്വന്തം മക്കൾ ലഹരിക്ക് അടിമപ്പെട്ടുവെന്ന കാര്യം പല രക്ഷാകർത്താക്കളും അറിയാറില്ലെന്നും മന്ത്രി പറഞ്ഞു.
പിടിഎ പ്രസിഡന്റ് എസ്.സൈമൺ അധ്യക്ഷത വഹിച്ചു. പുനലൂർ രൂപത ബിഷപ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ, കൊല്ലം രൂപത മുൻ ബിഷപ് ഡോ.സ്റ്റാൻലി റോമൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. കോർപറേറ്റ് മാനേജർ ഫാ.ഡോ.ക്രിസ്റ്റി ജോസഫ് ആമുഖ പ്രസംഗം നടത്തി. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക എ.ഹെലീന മറുപടി പ്രസംഗം നടത്തി. എൽഎസ്എസ് വിജയികളെ എഇഒ ഡി.അജയകുമാർ അനുമോദിച്ചു. സമ്മാനവിതരണം പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ വികാരി ഫാ.ജോൺസൺ ജോസഫ് നിർവഹിച്ചു.
പുനലൂർ നഗരസഭ അധ്യക്ഷ കെ.പുഷ്പലത, ഉപാധ്യക്ഷൻ ആർ.രഞ്ജിത്ത്, നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.കനകമ്മ, എം.എ.രാജഗോപാൽ, ഡിഇഒ ശ്രീജ ഗോപിനാഥ്, എഇഒ ഡി.അജയകുമാർ, പുനലൂർ രൂപതാ വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വാസ്, രൂപത ചാൻസലർ മോൺ. റോയി ബി.സിംസൺ, സെന്റ് മേരീസ് കത്തീഡ്രൽ വികാരി ഫാ. ജോൺസൺ ജോസഫ്, പിഎസ്എസ് അസി.ഡയറക്ടർ ഫാ.വിനീത് ബെനഡിക്റ്റ് , എംപിടിഎ പ്രസിഡന്റ് ബിൻസി കിങ്സൺ, സെന്റ് ഗൊരേറ്റി എച്ച്എസ്എസ് പ്രിൻസിപ്പൽ ടി.മൃദുല, പ്രഥമാധ്യാപിക ടി.പുഷ്പമ്മ, ബീന സാമുവൽ, ജനറൽ കറസ്പോണ്ടന്റ് ജോൺസൺ ഏലിയാസ്, കത്തീഡ്രൽ അജപാലന സമിതി സെക്രട്ടറി അലക്സ് ജോസഫ്, ജനറൽ കൺവീനർ എ.ഹെൽഡ, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ ലില്ലിസ് മേരി, സ്കൂൾ ലീഡർ അലസ്റ്റർ ഡാനി ഏബ്രഹാം, പിടിഎ വൈസ് പ്രസിഡന്റ് ദിലീപ് റിച്ചാർഡ് തുടങ്ങിയവർ പ്രസംഗിച്ചു.