ഈ വഴി ആരും നടക്കല്ലേ...; തകർന്ന മേൽമൂടി അധികൃതർ എടുത്തു മാറ്റിയിട്ടും പകരം സ്ലാബില്ല

Mail This Article
ചാത്തന്നൂർ ∙ ദേശീയ പാതയുടെ നിർമാണത്തോട് അനുബന്ധിച്ച് നിർമിച്ച ഒാടയുടെ മേൽമൂടി തകർന്നിട്ടും പകരം പുതിയ മേൽമൂടി സ്ഥാപിച്ചില്ലെന്നു പരാതി. കല്ലുവാതുക്കൽ ജംക്‌ഷനിൽ വെറ്ററിനറി ആശുപത്രിക്ക് സമീപം പുതുതായി ആരംഭിക്കുന്ന പെട്രോൾ പമ്പിന് മുന്നിലെ ഒാടയുടെ സ്ലാബാണ് തകർന്നു കിടക്കുന്നത്. ഈ കുഴിയിൽ ഒട്ടേറെ വാഹനങ്ങൾ വീണ് അപകടം ഉണ്ടായി. സ്ലാബ് നേരത്തേ ഇളകിയ നിലയിലായിരുന്നു. അതിന് മുകളിൽ വാഹനങ്ങൾ കയറിയതോടെ സ്ലാബ് തകർന്നു.
പിന്നീട് തകർന്ന മേൽമൂടി അധികൃതർ എടുത്തു മാറ്റി. എന്നാൽ തകർന്ന പകരം പുതിയ കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ചില്ല. സർവീസ് റോഡിന് വീതി കുറവായതിനാൽ മറ്റു വാഹനങ്ങൾക്ക് മറികടക്കാൻ വശം കൊടുത്താൽ കുഴിയിൽ വീഴാൻ സാധ്യതയേറെയാണ്. കൂടാതെ കാൽനടയാത്രികർക്കും ഒാടയിൽ വീണ് അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. ഒാടയ്ക്ക് മേൽമൂടി എത്രയും വേഗം സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.