കൊല്ലം ജില്ലയിൽ ഇന്ന് (12-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
കാലാവസ്ഥ
∙ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴയ്ക്കു സാധ്യത.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല.
വൈദ്യുതി മുടക്കം
തങ്കശ്ശേരി ∙ നെല്ലിമുക്ക്, കാങ്കത്തുമുക്ക്, കൈതവാരം, നാറാണത്ത്, കുരീപ്പുഴ എന്നിവിടങ്ങളിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
അയത്തിൽ ∙ തെക്കേക്കാവ്, മേടയിൽ, അമ്മൂമ്മക്കാവ്, മുള്ളുവിള, യൂനുസ് കാഷ്യൂ, എസ്ജിഎൻ, കോർപറേഷൻ, എ.ആർ ആർക്കൈഡ്, മാർക്കറ്റ് എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കടപ്പാക്കട ∙ ചന്ദ്ര സാമിൽ, പഴയയത്ത്, കണ്ടോലിൽ തോട്, ചോതി കാഷ്യൂ, കുന്നിൽ എന്നിവിടങ്ങളിൽ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പരവൂർ∙ മുതലക്കുളം പരിധിയിൽ 9 മുതൽ 5 വരെയും പണിക്കർമുക്ക് പരിധിയിൽ 9 മുതൽ 1 വരെയും വൈദ്യുതി മുടങ്ങും.
വനിതാ ഫെസിലിറ്റേറ്റർ
എഴുകോൺ ∙ പഞ്ചായത്തിൽ വനിത വികസന പ്രവർത്തനങ്ങളും ജാഗ്രതാ സമിതിയും ഏകോപിപ്പിച്ചു പ്രവർത്തിപ്പിക്കുന്നതിനു വനിതാ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. 18ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫിസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിമൻ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി എന്നിവയിലേതെങ്കിലും ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. 9020030588.