മൈലം പഞ്ചായത്തിൽ പൊതുകളിസ്ഥലം: നിർമാണം തുടങ്ങി

Mail This Article
കൊട്ടാരക്കര∙ മൈലം പഞ്ചായത്തിൽ 2 കോടിയോളം രൂപ ചെലവിട്ടുള്ള പൊതുകളിസ്ഥലത്തിന്റെ നിർമാണം ആരംഭിച്ചു. കാരൂർ ഭാഗത്ത് ചിറ ശുചീകരണം പൂർത്തിയായി. ഇതിനോട് ചേർന്ന എംസി റോഡ് ഭാഗത്താണ് മിനി സ്റ്റേഡിയത്തോട് കൂടിയ കളിസ്ഥലം നിർമാണം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണിട്ട് തറ ഉയർത്തുന്ന ജോലി ആരംഭിച്ചു. ആറു മാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് നിർദേശം. ഒരേക്കറോളം സ്ഥലത്താണ് മിനി സ്റ്റേഡിയം.
എന്നാൽ സ്ഥലത്തിൽ കുറവ് വന്നെന്നും കയ്യേറ്റക്കാരുടെ പക്കലാണ് പല പ്രദേശങ്ങളെന്നും നാട്ടുകാർക്ക് പരാതി ഉണ്ട്. കയ്യേറിയെന്ന് കണ്ടെത്തിയാൽ സ്ഥലം തിരികെ പിടിക്കുമെന്ന് റവന്യു അധികൃതർ പറയുന്നു. ഏതായാലും സ്റ്റേഡിയം നിർമാണം വേഗത്തിലാക്കാനാണ് സർക്കാർ തീരുമാനം. നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പൊതു കളിസ്ഥലങ്ങൾ നിർമിക്കാൻ എംഎൽഎ കൂടിയായ മന്ത്രി കെ.എൻ.ബാലഗോപാൽ തുക അനുവദിച്ചു. ആദ്യത്തെ പദ്ധതിയാണ് മൈലത്ത് നടപ്പാക്കുന്നത്.