ADVERTISEMENT

കടയ്ക്കൽ∙ പഞ്ചായത്ത് വക ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ പാചക വാതക സിലിണ്ടർ ചോർന്നു തീപിടിച്ചു. തൊഴിലാളിക്ക് പൊള്ളലേറ്റു. ഫ്രീസറും സാധനങ്ങളും കത്തി നശിച്ചു. ഇന്നലെ രാവിലെ 9ന് ആണ് ത്രിവേണി ഗോപിനാഥന്റെ വക ത്രിവേണി ബേക്കറിയിൽ തീപിടിത്തം ഉണ്ടായത്. തൊഴിലാളി സിലിണ്ടർ തുറന്ന ശേഷം അടുപ്പിൽ പാലും വെള്ളവും ചൂടാക്കാൻ വച്ചു. അടുപ്പിൽ തീ കത്തിച്ച ശേഷം സാധനങ്ങൾ പെറുക്കി വയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടു. ഈ സമയം സിലിണ്ടറിൽ റഗുലേറ്ററിന്റെ ഭാഗത്തു ചോർച്ചയുണ്ടായി തീ പിടിച്ചതാണെന്നു കരുതുന്നു. റഗുലേറ്റർ ഓഫ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് തൊഴിലാളി വെള്ളാർവട്ടം പേഴുവിള വീട്ടിൽ ഉണ്ണിക്ക് (57) പൊള്ളലേറ്റത്. ഇയാളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടയിൽ നിന്നു തീയും പുകയും ഉയരുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ലോഡിങ് തൊഴിലാളികളും സമീപത്തുള്ള കച്ചവടക്കാരും ഓട്ടോ തൊഴിലാളികളും ഓടിയെത്തി. പിന്നാലെ പൊലീസും അഗ്നിരക്ഷാ സേനയും എത്തി. ബേക്കറിയിൽ ഉണ്ടായിരുന്ന പാചക വാതക സിലിണ്ടറുകൾ നീക്കം ചെയ്യുകയും തീ പടരാതെ നിയന്ത്രിക്കുകയും ചെയ്തു.കടയ്ക്കൽ അഗ്നി രക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫിസർ എസ്.എസ്.ഹരിലാൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ നിഷാൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഡ്രൈവർ എ. എസ്. ഷാലു, ഫയർ ഓഫിസർമാരായ അരുൺ ലാൽ, ശരത്,രജിത്ത്, സുമോദ് എന്നിവരും എസ്ഐ ഷിജുവിന്റെ നേതൃത്വത്തിൽ പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നു കരുതുന്നു.

English Summary:

Bakery fire caused by a cooking gas leak resulted in injuries and significant property damage. A worker suffered burns while attempting to extinguish the fire, and the bakery's freezer and goods were destroyed.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com