ADVERTISEMENT

എംഎസ്എംഇ ക്ലിനിക് ഇന്ന് : കൊട്ടാരക്കര ∙ വ്യവസായ വകുപ്പ് നവ സംരംഭകർക്കായി നടത്തുന്ന എംഎസ്എംഇ ക്ലിനിക് ഇന്ന് 10നു മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കും. നഗരസഭ ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്.ശിവകുമാർ പ്രഭാഷണം നടത്തും.

ഉദ്ഘാടനം 15ന്
കൊട്ടാരക്കര ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ നിർമിച്ച ഗേറ്റും മതിലും ഒപ്പം ബിരുദദാന ചടങ്ങിന്റെയും ഉദ്ഘാടനം 15ന് 12.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും.

ശാസ്ത്ര വേദി പഠനക്ലാസ്
കൊട്ടാരക്കര ∙ ശാസ്ത്രവേദി നിയോജകമണ്ഡലം കമ്മിറ്റിയുടെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജിന്റെയും നേതൃത്വത്തിൽ 'ഫ്യൂമനോയ്ഡ് റോബട്ട്സ്' വിഷയത്തിൽ പഠന ക്ലാസ് നടന്നു. ശാസ്ത്ര വേദിയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. അച്യുത് ശങ്കർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബി.സുരേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ സുമി അലക്സ്, ജില്ലാ പ്രസിഡന്റ് ശൂരനാട് സജീന്ദ്രൻ, സംസ്ഥാന സെക്രട്ടറി കെ.വിമലൻ, ഡോ. ഡിക്സൺ ഡി.ബാബു, ജില്ലാ ട്രഷറർ രേഖ ഉല്ലാസ്, വൈസ് പ്രസിഡന്റ് അദ്വാനി, പ്രഫ. അഞ്ജു അലക്സ് എന്നിവർ പ്രസംഗിച്ചു.

വൈദ്യുതി മുടക്കം
അയത്തിൽ ∙ ജയശ്രീ, പ്ലാമൂട്, തമ്പുരാട്ടി, ഭൂതത്താൻകാവ്, ചെന്താപ്പൂര്, കൽക്കുളം, വട്ടക്കാട്, താഹ മുക്ക് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
കടപ്പാക്കട ∙ ടൗൺ ലിമിറ്റ് മുതൽ കോയിക്കൽ വരെയും പരിസര പ്രദേശങ്ങളിലും ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

കാർഷിക ഉൽപന്നങ്ങൾക്ക് ‌‌ജൈവ സർട്ടിഫിക്കറ്റ്
ഓച്ചിറ∙ആലപ്പാട്, ഓച്ചിറ കൃഷി ഭവനുകളുടെ നേതൃത്വത്തിൽ ജൈവ കൃഷിക്കും ജൈവ ഉൽപന്നങ്ങൾക്കും പിജിഎസ് സർട്ടിഫിക്കേഷൻ പദ്ധതിയുടെ ഭാഗമായി കാർഷിക ഉൽപന്നങ്ങൾക്ക് ജൈവ സർട്ടിഫിക്കറ്റ് നൽകുന്നു. താൽപര്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫിസർമാർ അറിയിച്ചു. 9383470506 (ഓച്ചിറ).

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com