കൊല്ലം ജില്ലയിൽ ഇന്ന് (14-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി ഓട്ടമേഷൻ, സെയിൽസ് മാർക്കറ്റിങ്, അക്കൗണ്ടിങ് ഇലക്ട്രോണിക്‌സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലാണ് ഇന്റേൺഷിപ്. പ്രായപരിധിയില്ല. അതത് വിഷയങ്ങളിൽ ബിരുദമുള്ളവർക്കും നിലവിൽ കോഴ്‌സ് പഠനം നടത്തുന്നവർക്കുമാണ് അവസരം. അസ്സൽ സർട്ടിഫിക്കറ്റുമായി 20ന് രാവിലെ 10ന് കോളജിൽ എത്തണം. 9495069307, 8547005046, 9495106544.
കൊല്ലം∙ കേരള മീഡിയ അക്കാദമിയുടെ ന്യൂ മീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലാവധി: 6 മാസം. യോഗ്യത: ബിരുദം, പ്രായപരിധി ഇല്ല. അവസാന തീയതി 17. വിവരങ്ങൾക്ക്: www.keralamediaacademy.org. ഫോൺ: 0484 2422275, 2422068, 9388959192, 9447225524, 0471-2726275.
കൊല്ലം∙ ജില്ലയിൽ സ്വകാര്യ വ്യക്തികൾ/സ്ഥാപനങ്ങൾ നിർമിച്ചതും (ഹൗസിങ് ബോർഡ് ഒഴികെ) നിലവിൽ താമസത്തിനായി ഉപയോഗിക്കുന്ന അപ്പാർട്മെന്റുകൾ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ, റസിഡൻസ് അസോസിയേഷനുകൾ റജിസ്റ്റർ ചെയ്ത രേഖകൾ എന്നിവ സഹിതം അഡിഷനൽ ജില്ല മജിസ്‌ട്രേട്ടിന് അപേക്ഷ സമർപ്പിക്കണം. കേരള അപ്പാർട്മെന്റ് ഓണർഷിപ് ആക്ട് 1983 ലെ വ്യവസ്ഥകൾക്കുള്ള റജിസ്‌ട്രേഷൻ നടപടികൾക്കാണിത്. ഫ്ലാറ്റുകളിലെ താമസക്കാർ തമ്മിലുള്ള പ്രശ്‌നങ്ങൾ, ഫ്ലാറ്റ് പരിപാലനം സംബന്ധിച്ച തുടങ്ങിയ പരാതികളിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് റജിസ്‌ട്രേഷൻ അനിവാര്യമാണ്. 0474 2794002, 2794004.
ജോബ് ഫെയർ നാളെ
കരുനാഗപ്പള്ളി ∙ കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളജിൽ 15 ലധികം കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഫെയർ നാളെ നടക്കും. മോഡൽ പോളിടെക്നിക് കോളജ്, കേരള നോളജ് ഇക്കണോമി മിഷൻ, കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എന്നിവയുടെ സഹകരണത്തോടെയാണ് ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. ജില്ലയിലെ ഡിപ്ലോമ, ഐടിഐ വിദ്യാർഥികൾ, ഐഎച്ച്ആർഡി പോളിടെക്നിക് വിദ്യാർഥികൾ എന്നിവർക്കാണ് പങ്കെടുക്കാൻ അവസരം. ഇലക്ട്രോണിക്സ്, കംപ്യൂട്ടർ, ഇലക്ട്രിക്കൽ മേഖലയിലെ കമ്പനികൾ പങ്കെടുക്കും.റജിസ്ട്രേഷൻ നാളെ രാവിലെ 8.30 മുതൽ . ഫോൺ: 9497733700, 9447488348.
ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ്
കൊല്ലം∙ കെൽട്രോണിൽ വനിത ദിനത്തോടനുബന്ധിച്ച് ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്‌സിന് 31 വരെ പ്രവേശനം നേടുന്ന വനിതകൾക്ക് ഫീസ് ഇളവുണ്ട്. ഫോൺ: 9072592412, 9072592416.
ഉപഭോക്തൃ അവകാശ ദിനാചരണം നാളെ
കൊല്ലം∙ ലോക ഉപഭോക്തൃ അവകാശ ദിനാചരണ പരിപാടികൾ കലക്ടറേറ്റിലെ ആത്മ ഹാളിൽ നാളെ ഉച്ചയ്ക്ക് രണ്ടിന് കലക്ടർ എൻ. ദേവിദാസ് ഉദ്ഘാടനം ചെയ്യും. ‘സുസ്ഥിര ജീവിത ശൈലിയിലേക്കുള്ള ശരിയായ മാറ്റം’ എന്നതാണ് ദിനാചരണത്തിന്റെ വിഷയം. സ്‌കൂൾ/ കോളജ് വിദ്യാർഥികൾ, ഉപഭോക്തൃ സംഘടന പ്രതിനിധികൾ, റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
സാക്ഷ്യപത്രത്തിനായി അപേക്ഷിക്കാം
കൊല്ലം∙ ജൈവകൃഷി ചെയ്യുന്ന കർഷകർക്കോ ഗ്രൂപ്പുകൾക്കോ ജൈവ സാക്ഷ്യപത്രത്തിനായി അപേക്ഷിക്കാം. രാസവളങ്ങൾ, രാസ കിടനാശിനികൾ, രാസ കുമിൾനാശിനികൾ, കളനാശിനികൾ, ഹോർമോണുകൾ, ജനിതകമാറ്റം വരുത്തിയ വിത്തുകൾ, അവയുടെ സാന്നിധ്യമുളള വളങ്ങൾ, രാസപദാർഥങ്ങളുടെ സാന്നിധ്യമുള്ള മറ്റു വളങ്ങൾ. രാസവളർച്ച ത്വരകങ്ങൾ, കൃത്രിമ പ്രിസർവേറ്റിവ് വസ്തുക്കൾ, രാസവസ്തുക്കൾ ഉപയോഗിച്ച് പരിചരണം നടത്തിയ വിത്തുകൾ എന്നിവ ഉപയോഗിക്കാതെ കൃഷി ചെയ്യുന്നവർക്കാണ് പിജിഎസ് സർട്ടിഫിക്കേഷൻ നൽകുന്നത്.
കർഷകരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം കൃഷിയിടങ്ങൾ സന്ദർശിച്ച് വിലയിരുത്തിയാണ് ജൈവ സാക്ഷ്യപത്രം നൽകുന്നത്. ഇതിനായി വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെടാം. ജില്ലയിൽ ഇതുവരെ 3,339 കർഷകർക്ക് സർട്ടിഫിക്കേഷൻ ലഭിച്ചു. കൃഷിവകുപ്പിനു കീഴിൽ ‘ആത്മ’ (അഗ്രികൾചറൽ ടെക്‌നോളജി മാനേജ്മെന്റ് ഏജൻസി) മുഖേനയാണ് സാക്ഷ്യപത്രം നൽകുന്നത്.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കൊല്ലം∙ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫിസർ (ട്രെയിനി – പുരുഷൻ) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി.
ജൈവ സർട്ടിഫിക്കറ്റ്
തഴവ∙ കൃഷിഭവന്റെ നേതൃത്വത്തിൽ ജൈവ കൃഷിക്കും, ജൈവ ഉൽപന്നങ്ങൾക്കും പിജിഎസ് സർട്ടിഫിക്കേഷൻ പദ്ധതിയുടെ ഭാഗമായി കാർഷിക ഉൽപന്നങ്ങൾക്ക് ജൈവ സർട്ടിഫിക്കറ്റ് നൽകുന്നു. കർഷകർ തഴവ കൃഷിഭവനുമായി ബന്ധപ്പെടണമെന്നു കൃഷി ഓഫിസർ അറിയിച്ചു. ഫോൺ: 9383470216.
പരസ്യ ലേലം 18ന്
ചാത്തന്നൂർ∙ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സ്റ്റാൾ (വിധവ സംവരണം, ഡിപ്പോസിറ്റ് തുക: 1 ലക്ഷം) പരസ്യ ലേലം 18നു രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
വയ്ക്കോൽ ലേലം
കരുനാഗപ്പള്ളി ∙ മാലുമേൽ പുഞ്ചയിൽ കൊയ്യുന്ന 110 ഏക്കർ വിസ്തീർണമുള്ള സ്ഥലത്തെ വയ്ക്കോൽ എടുക്കുന്നതിനുള്ള അവകാശം 16 ന് രാവിലെ 10 ന് വ്യവസ്ഥകൾക്ക് വിധേയമായി തൊടിയൂർ കൃഷി ഭവനിൽ വച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുമെന്നു മാലുമേൽ പുഞ്ച നെല്ലുൽപാദക സമിതി ഭാരവാഹികൾ അറിയിച്ചു.
വൈദ്യുതി മുടക്കം
അഞ്ചാലുംമൂട് ∙ കടവൂർ മുതൽ കോട്ടയത്ത് കടവ് വരെ ഇന്ന് പകൽ 9 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കടപ്പാക്കട∙കടപ്പാക്കട,നായേഴ്സ്, പുന്നത്താനം, ടിബി ജംക്‌ഷൻ, വിളപ്പുറം, വഴിയമ്പലം, പറത്തൂര്, ഉളിയക്കോവിൽ, ഐസ് പ്ലാന്റ് വൈകിട്ട് 5 മുതൽ10 വരെ.
അയത്തിൽ∙അപ്സര ജംക്‌ഷൻ, സബ്സ്റ്റേഷൻ, ഡയമണ്ട് 9 മുതൽ5 വരെ.