ADVERTISEMENT

കൊല്ലം ∙ വീടിനുള്ളിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയ യുവാവ് പിടിയിൽ. കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര മരുതൂർകുളങ്ങര തെക്ക് ചെറുകോൽ പറമ്പിൽ മുഹമ്മദ് മുഹ്സിൻ (32) ആണ് എക്സൈസിന്റെ സംഘത്തിന്റെ പിടിയിലായത്. വീടിന്റെ രണ്ടാം നിലയിലെ ബെഡ് റൂമിലാണ് ഇയാൾ 21 കഞ്ചാവ് ചെടികൾ നട്ട് വളർത്തിയിരുന്നത്. കൂടാതെ 5 ഗ്രാം കഞ്ചാവ്, ആംപ്യൂൾ എന്നിവ പ്രതിയുടെ പക്കൽ നിന്നു കണ്ടെത്തി.

കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.അനിൽകുമാറിന്റെ നേതൃത്വത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എ.അജിത്‌ കുമാർ, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) എസ്.അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.അൻഷാദ്, ആർ.അഖിൽ, എസ്.സഫേഴ്സൺ, വനിതാ സിവിൽ എക്സൈസ് ഓഫിസർ എസ്.ജയലക്ഷ്മി, അസി.എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ (ഗ്രേഡ്) പി.എം.മൻസൂർ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.

English Summary:

Cannabis cultivation arrest in Kollam: A young man was arrested in Kollam, Kerala after authorities discovered cannabis plants and other drugs in his possession during a raid.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com