കൊല്ലം ജില്ലയിൽ ഇന്ന് (16-04-2025); അറിയാൻ, ഓർക്കാൻ

Mail This Article
ദുഃഖവെള്ളി: നീണ്ടകര ഹാർബറിൽ ഗതാഗത നിയന്ത്രണം
കൊല്ലം ∙ ദുഃഖവെള്ളി ദിനത്തിൽ കുരിശിന്റെ വഴി ഘോഷയാത്ര ആരംഭിക്കുന്ന സമയത്തു നീണ്ടകര ഹാർബറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ജോയിന്റ് ജംക്‌ഷനിലാണ് വാഹനങ്ങൾ താൽക്കാലികമായി നിയന്ത്രിക്കുക. നീണ്ടകര പാലത്തിന്റെ തുടക്ക ഭാഗത്തുനിന്നു തിരിഞ്ഞ് ഹാർബറിന്റെ എൻട്രി ഗേറ്റ് വഴി ഹാർബറിലേക്കും പുറത്തേക്കും പോകാം. ഘോഷയാത്രയുടെ മുൻനിര ഹാർബറിന്റെ മുൻവശത്തെത്തുമ്പോൾ ഗേറ്റുകൾ ബ്ലോക്ക് ചെയ്യുന്നതിനാൽ ജോയിന്റ് ജംക്‌ഷൻ വഴി ഹാർബറിന്റെ പടിഞ്ഞാറേ ഭാഗത്തുള്ള മിനി ഗേറ്റിലൂടെ ഹാർബറിൽ പ്രവേശിക്കാം. വലിയ വാഹനങ്ങൾക്ക് പടിഞ്ഞാറേ ഗേറ്റു വഴി പോകാൻ തടസ്സം നേരിട്ടാൽ താൽക്കാലിക പാർക്കിങ് സൗകര്യം ഒരുക്കുമെന്നു കൊല്ലം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ
കൊല്ലം ∙ കേന്ദ്ര സർക്കാരിന്റെ ബിസിൽ ട്രെയിനിങ് ഡിവിഷൻ നടത്തുന്ന ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത: ഡിഗ്രി), പ്രഫഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത: പ്ലസ്ടു), 6 മാസത്തെ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത: എസ്എസ്എൽസി) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ, റഗുലർ, പാർട്ട് ടൈം ബാച്ചുകൾ ഉണ്ടാകും. മികച്ച ഹോസ്പിറ്റലുകളിൽ ഇന്റേൺഷിപ്പിനും അവസരമുണ്ടാകും. പ്ലേസ്മെന്റ് സഹായവും ലഭിക്കും. 7994449314.
ചിത്ര രചനാ മത്സരം നടത്തും
കൊല്ലം∙ മേയ് 6നു നടക്കുന്ന കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘യുവതയ്ക്കായി ഒന്നിക്കാം’ എന്ന പേരിൽ നടത്തുന്ന ലഹരി വിരുദ്ധ പരിപാടിയുടെ പ്രചാരണാർഥം 19ന് ചിത്ര രചനാ മത്സരം നടത്തും. രാവിലെ 10ന് കോർപറേഷന് സമീപത്തുള്ള നെഹ്റു പാർക്കിലാണ് ചിത്ര രചനാ മത്സരം. എൽപി,യുപി ,ഹൈസ്ക്കൂൾ വിഭാഗങ്ങൾക്കായി ചിത്ര രചനയും ഹയർ സെക്കൻഡറി വിഭാഗത്തിൽ കാർട്ടൂൺ മത്സരവുമാണു നടത്തുക. പേപ്പർ ഒഴികെ വരയ്ക്കാനുള്ള എല്ലാ സാധനങ്ങളും സ്കൂൾ തിരിച്ചറിയൽ കാർഡും കൊണ്ടു വരണം. 18ന് വൈകിട്ട് 5ന് മുൻപായി റജിസ്റ്റർ ചെയ്യുക. 7907946003.
അപേക്ഷ ക്ഷണിച്ചു
പുനലൂർ ∙ കേരള സർവകലാശാലയുടെ മാനേജ്മെന്റ് പഠനകേന്ദ്രമായ പുനലൂർ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പുനലൂരിൽ എംബിഎ മുഴുവൻ സമയ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 19 വരെ അപേക്ഷിക്കാം. ബിരുദത്തിൽ 50 ശതമാനം മാർക്കും കെ-മാറ്റ് / സി -മാറ്റ് / ക്യാറ്റ് സ്കോറും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് അസ്സൽ രേഖകളുമായി കോളജുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. www.admissions.keralauniversity.ac.in. 7025116518, 8943298156
കാലാവസ്ഥ
∙തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൂട് വർധിക്കും; ജാഗ്രതാ നിർദേശം
∙ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത.