ADVERTISEMENT

ഇരവിപുരം ∙ വിഗ്രഹത്തിൽ നിന്നു സ്വർണത്താലി മോഷ്ടിച്ച കേസിൽ പൂജാരിയെ അറസ്റ്റ് ചെയ്തു. ഉമയനല്ലൂർ, സുധാമണിയാലയത്തിൽ ശ്രീഹരിയെയാണ് (ഉണ്ണി – 23) ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 9നു പാട്ടിയഴികം ഭദ്ര ഭഗവതി ക്ഷേത്രത്തിലെ സ്ഥിരം പൂജാരി അവധിയിൽ പോയപ്പോൾ പകരക്കാരനായി എത്തിയ ഇയാൾ പൂജ കഴിഞ്ഞു വിഗ്രഹത്തിൽ ചാർത്തിയിരുന്ന 2 ഗ്രാം വരുന്ന സ്വർണത്താലി മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു.  ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ജയേഷ്, സിദ്ദീഖ്, സിപിഒമാരായ രജിത്, രാജീവ് എന്നിവരടങ്ങിയ പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

English Summary:

Priest arrested in eravipuram for stealing gold necklace from temple. The 23-year-old substitute priest was apprehended by police following the theft at Pattiyazhikam Bhadra Bhagavathy Temple.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com