ADVERTISEMENT

കൊല്ലം ∙ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ ലോകം മുഴുവൻ അനുശോചനം രേഖപ്പെടുത്തുമ്പോൾ മാർപാപ്പയെ നേരിൽ കണ്ടു ചുംബനം വാങ്ങാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തോടെ മങ്ങാട് ഹോളിക്രോസ് ഇടവകയിലെ പുളിമുട്ടിൽ സുനിൽ–സീന ദമ്പതികളുടെ മകൾ എലേന. 2012ൽ ചെറിയ കുഞ്ഞായിരിക്കുമ്പോഴാണ് എലേനെയെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രതിവാര സന്ദർശനത്തിനിടെ മാർപാപ്പ ചുംബിച്ചത്. പിന്നീട് പലപ്പോഴായി മാർപാപ്പയെ കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് അനുഗ്രഹം വാങ്ങാൻ സാധിച്ചിരുന്നില്ല. വർഷങ്ങളായി കുടുംബത്തോടൊപ്പം ഇറ്റലിയിൽ താമസിക്കുന്ന എലേനെ ഇപ്പോൾ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. സുനിൽ അധ്യാപികയും സീന നഴ്സുമായി ഇറ്റലിയിൽ ജോലി ചെയ്യുകയാണ്. കഴിഞ്ഞ വർഷമാണ് ഇവർ അവസാനമായി കൊല്ലത്തെത്തിയത്.

English Summary:

Pope Francis's death leaves a lasting impression on many, including Kerala's Elena who was kissed by the Pope. This cherished memory of a childhood encounter with Pope Francis remains a treasured experience for Elena and her family.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com