ADVERTISEMENT

കൊല്ലം ∙ ജംക്‌ഷൻ വികസനം നടപ്പാകാതിരുന്നതിനാൽ കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിൽ അപകട ഭീഷണി. ഓലയിൽ കടവ് ഫ്ലൈഓവർ ആരംഭിക്കുന്ന സ്ഥലത്താണ് ഭീഷണി ഉയരുന്നത്. ഫ്ലൈഓവർ നിർമാണം പൂർത്തിയായി രണ്ടു വർഷം പിന്നിട്ട ശേഷമാണ് ഗതാഗതത്തിനായി തുറന്നത്.

റോഡ് ഗതാഗതത്തിനായി തുറക്കുന്നതിനു മുൻപ്, കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നു ഫ്ലൈഓവറിലേക്ക് തിരിയുന്ന ഭാഗത്ത് അപകടം ഉണ്ടാകാതിരിക്കാൻ ജംക്‌ഷൻ വികസിപ്പിക്കും എന്നായിരുന്നു എം.മുകേഷ് എംഎൽഎ ഉൾപ്പെടെ ലിങ്ക് റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിച്ചത്.ഫ്ലൈഓവർ തുറക്കുകയും  ലിങ്ക് റോഡിന്റെ പുനരുദ്ധാരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തെങ്കിലും ഇവിടെ ജംക്‌ഷൻ വികസനം യാഥാർഥ്യമായില്ല. 

ലിങ്ക് റോഡിൽ കെഎസ്ആർടിസി സ്റ്റാൻഡിന് മുൻവശത്ത് ഓലയിൽ കടവ് ഫ്ലൈഓവർ സംഗമിക്കുന്ന ഭാഗത്ത് നടക്കുന്ന ഓട നിർമാണം.  ചിത്രം: മനോരമ
ലിങ്ക് റോഡിൽ കെഎസ്ആർടിസി സ്റ്റാൻഡിന് മുൻവശത്ത് ഓലയിൽ കടവ് ഫ്ലൈഓവർ സംഗമിക്കുന്ന ഭാഗത്ത് നടക്കുന്ന ഓട നിർമാണം. ചിത്രം: മനോരമ

ജംക്‌ഷൻ വികസനം നടപ്പായില്ല. ഫ്ലൈഓവറിലേക്കു കടക്കുമ്പോഴും ഫ്ലൈ ഓവറിൽ നിന്നു ലിങ്ക് റോഡിലേക്ക് വരുന്ന വാഹനങ്ങളും ഇവിടെ അപകടത്തിൽ പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.ഫ്ലൈ ഓവർ വഴി വാഹനത്തിരക്ക്  വർധിക്കുന്നതോടെ അപകടഭീഷണി ഉയരും. സിഗ്നൽ ലൈറ്റ് ഉൾപ്പെടെ സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്നാണ് ആവശ്യം.  അതേ സമയം, ഫ്ലൈഓവർ തുടങ്ങുന്ന സ്ഥലത്ത് മഴ പെയ്താൽ വലിയ വെള്ളക്കെട്ട് ആയിരുന്നു.

 താലൂക്ക് ഓഫിസ് ജംക്‌ഷൻ, ഫ്ലൈ ഓവർ എന്നിവിടങ്ങളിൽ നിന്നെത്തുന്ന മഴവെള്ളം  ഒഴുകി പോകാ‍ൻ സൗകര്യം ഇല്ലാതിരുന്നതാണ് വെള്ളക്കെട്ടിനു കാരണം. ഫ്ലൈഓവർ വഴി വാഹനങ്ങൾ കുറവാണെങ്കിലും യാത്രക്കാരുടെ ഇഷ്ടസ്ഥലമായി ഇതു മാറുകയാണ്.  ഓലയിൽ കടവ് മേഖലയിൽ ഒഴിഞ്ഞു കിടക്കുന്ന ഫ്ലൈ ഓവറിൽ  മിക്ക സമയവും വാഹനങ്ങൾ നിർത്തിയിട്ടു കായൽ ഭംഗി ആസ്വദിക്കുന്നവരുടെ എണ്ണം പെരുകുന്നു.

English Summary:

Road safety concerns are rising at the Olayil Kadavu flyover junction in Kollam near the KSRTC stand due to the lack of junction development. This poses a significant accident risk to motorists and pedestrians, highlighting the urgent need for improvement.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com