പാഴായത് നാലര ലക്ഷം രൂപ: ഇല്ലാത്ത ബയോഗ്യാസ് പ്ലാന്റിലേക്ക് നിർമിച്ച റോഡ് ‘ഇപ്പോഴില്ല’!

Mail This Article
×
കടയ്ക്കൽ ∙ ഇല്ലാത്ത ബയോഗ്യാസ് പ്ലാന്റിലേക്കു റോഡ് നിർമിച്ച് കടയ്ക്കൽ പഞ്ചായത്ത് പാഴാക്കിയതു ലക്ഷക്കണക്കിനു രൂപ. കടയ്ക്കൽ ടൗൺ ഹാളിനോടു ചേർന്ന് ആണ് 2016 – 17 വർഷം തദ്ദേശ മിത്രം പദ്ധതിയിൽ ഉൾപ്പെടുത്തി ബയോഗ്യാസ് പ്ലാന്റിലേക്ക് എന്നു പറഞ്ഞു പഞ്ചായത്ത് റോഡ് നിർമിച്ചത്. പക്ഷേ, ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാത്തതിനാൽ റോഡ് അത്ര ഉപയോഗപ്രദമായില്ല. ഇപ്പോൾ റോഡിന് മുകളിൽ കാടു മൂടി. ഈ ഭാഗത്തെ തോടും കാടു മൂടി. 4.5 ലക്ഷം രൂപയാണു പദ്ധതിക്കായി ചെലവഴിച്ചത്. റോഡും സമീപത്തുള്ള സ്ഥലവും കാടു കയറി ഇഴജന്തുക്കൾ താവളം ആക്കിയിട്ടും പഞ്ചായത്ത് ഇതൊന്നും അറിഞ്ഞ മട്ടില്ല. തദ്ദേശ സ്ഥാപനം സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.
English Summary:
Wasted funds on unused road highlights Kadakkal panchayat's inefficiency. The 4.5 lakh rupee road, built for a biogas plant that was never constructed, is now overgrown and neglected, raising concerns about public funds management.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.