ADVERTISEMENT

പത്തനാപുരം ∙ രാത്രിയിൽ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് കതകു പൊളിച്ച് ഉള്ളിൽ കയറിയ അജ്ഞാതർ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടിനുള്ളിലെ സാധനങ്ങൾ നശിപ്പിക്കുകയും ലക്ഷങ്ങളുടെ നഷ്ടം വരുത്തുകയും ചെയ്തെന്നു പരാതി. പടയണിപ്പാറ ശിവ വിലാസത്തിൽ ശ്രീജിത്തിന്റെ വീട്ടിലാണ് അക്രമം ഉണ്ടായത്. തറയിൽ ഇട്ടിരുന്ന ടൈൽ, കുടിവെള്ള ടാങ്ക്, ഗൃഹോപകരണങ്ങൾ എന്നിവ നശിപ്പിച്ചവയിൽപ്പെടുന്നു. പണി നടന്നുകൊണ്ടിരിക്കുന്ന പുതിയ വീട്ടിലും സമീപത്തെ കുടുംബവീട്ടിലും ആണ് അക്രമികൾ നാശം വരുത്തിയത്. തൊടുപുഴയിൽ കൺസ്ട്രക്‌ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന ശ്രീജിത്ത്, ജോലി സ്ഥലത്തായിരുന്നു. പത്തനാപുരം പൊലീസിൽ പരാതി നൽകി.

English Summary:

Pathanapuram burglary leaves a family devastated after unknown persons vandalized a house, causing extensive damage. The incident occurred at Shiva Vilas in Padayanippara while the owner was at work, and a police complaint has been filed.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com