ADVERTISEMENT

കടയ്ക്കൽ ∙ പഞ്ചായത്ത് സ്റ്റേഡിയത്തിൽ കുപ്പിച്ചില്ലു കാരണം കായിക പരിശീലനം നടത്താൻ പറ്റാത്ത സ്ഥിതി.രാത്രി സമയത്തു ബീയർ, മദ്യക്കുപ്പികൾ പൊട്ടിച്ച് എറിയുകയാണു സാമൂഹിക വിരുദ്ധർ. രാത്രിയായാൽ സ്റ്റേഡിയം ഇത്തരക്കാരുടെ പിടിയിലാണ്. ഫുട്ബോൾ, ക്രിക്കറ്റ് എന്നിവ കളിക്കാൻ എത്തുന്നവരുടെ കാലിൽ കുപ്പിച്ചില്ല് തറച്ചു പരുക്കേൽക്കുന്ന സംഭവം പതിവായിട്ടുണ്ട്. സ്റ്റേഡിയത്തിൽ കാടും കുഴിയും മറ്റൊരു വിധത്തിൽ കളികളെ ബാധിക്കുന്നുണ്ട്. സ്റ്റേഡിയത്തിന്റെ ഒരു വശം കാടു കയറി കിടക്കുകയാണ്. ഇവിടെ മാലിന്യം തള്ളുന്നതിനാൽ തെരുവുനായ്ക്കളും ഇവിടം താവളം ആക്കുന്നു. നായ ശല്യം കാരണം ഇപ്പോൾ പ്രഭാതസവാരി നടത്തുന്നവരും ഇവിടെ എത്താറില്ല. രാത്രി മദ്യപൻമാർ ഇവിടം താവളം ആക്കിയിട്ടും പൊലീസോ എക്സൈസോ തിരിഞ്ഞുനോക്കാറില്ലെന്നും പരാതിയുണ്ട്.

English Summary:

Panchayat stadium safety is a major concern due to broken glass and anti-social behavior. The overgrown and littered stadium poses a threat to public health and enjoyment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com