ഐടി പാഠപുസ്തകങ്ങൾ വഴിയരികിൽ

Mail This Article
×
കൊട്ടാരക്കര∙ എട്ടാം ക്ലാസിലെ ഐടി പാഠ പുസ്തകക്കെട്ട് വഴിയരികിൽ. ഇന്നലെ രാവിലെ ഒൻപതോടെയാണ് അറുപത് പുസ്തകങ്ങൾ അടങ്ങിയ കെട്ട് വെട്ടിക്കവല ചക്കുവരയ്ക്കൽ റോഡിൽ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം കണ്ടത്. പുസ്തക ഡിപ്പോയിൽ നിന്ന് സ്കൂളുകളിലേക്ക് കൊണ്ടു പോകവേ വീണതാണെന്നു കരുതുന്നു. ശ്രദ്ധയിൽപെട്ട പൊതുപ്രവർത്തകൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ വിവരമറിയിച്ചു. ഉദ്യോഗസ്ഥരെത്തി പുസ്തകക്കെട്ട് കൊണ്ടു പോയി.
English Summary:
Eighth-grade IT textbooks were discovered abandoned near Kottarakkara. The sixty books, found on Vettikkavala Chakkuraikal road, were collected by education officials.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.