ADVERTISEMENT

പൂയപ്പള്ളി ∙ വീടിനോടു ചേർന്ന പുരയിടത്തിൽ  കഞ്ചാവ് ചെടി നട്ടുവളർത്തിയ നിലയിൽ കണ്ടെത്തി. ഓയൂർ കാളവയൽ സൈനുലാബ്ദീൻ മൻസിലിൽ ജമാൽ (67) ആണ് കഞ്ചാവ് ചെടിയുമായി പിടിയിലായത്. കഞ്ചാവ് വിൽപന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. ഇതിനിടയിലാണ് വീടിന് സമീപത്ത് മരച്ചീനി നട്ടിരുന്ന പുരയിടത്തിൽ കഞ്ചാവ് ചെടി കണ്ടത്. ഒരു ചെടിക്ക് 160 സെന്റിമീറ്റർ ഉയരം ഉണ്ട്.കൊട്ടാരക്കര ഡിവൈഎസ്പി ബൈജുകുമാറിന്റെ നിർദേശത്തിൽ പൂയപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ടി.ബൈജു, എസ്ഐ രജനീഷ് മാധവൻ, എസ്‌സിപിഒമാരായ ബിനീഷ് സാബു, അൻവർ, ബിജുകുമാർ, നിഷാദ് എന്നിവർ ചേർന്നാണ്  പരിശോധന നടത്തിയത്.

English Summary:

Kerala Police arrest: A 67-year-old man was arrested in Pooyappally, Kerala, after police discovered a cannabis plant growing on his property. The arrest followed a police investigation prompted by intelligence about local cannabis sales.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com