ADVERTISEMENT

പരിശീലകരെ നിയമിക്കുന്നു
കൊല്ലം∙ മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ സ്പീച്ച് തെറപ്പിസ്റ്റ്, ബിഹേവിയർ തെറപ്പിസ്റ്റ്, ഒക്യുപേഷനൽ തെറപ്പിസ്റ്റ്, ഫെസിലിറ്റേറ്റർ, യോഗ ട്രെയിനർ എന്നീ തസ്തികകളിലേക്ക് പരിശീലകരെ നിയമിക്കുന്നു. സ്പീച്ച് തെറപ്പിസ്റ്റ്- ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദം, ബിഹേവിയർ തെറപ്പിസ്റ്റ്, ഒക്യുപേഷനൽ തെറപ്പിസ്റ്റ് -ബന്ധപ്പെട്ട വിഷയങ്ങളിൽ നിർദിഷ്ട യോഗ്യതയുള്ളവർ, ഫെസിലിറ്റേറ്റർക്ക് സാമൂഹിക സേവനത്തിൽ ബിരുദവും, യോഗ ട്രെയിനർക്ക് ഡിപ്ലോമ ഇൻ യോഗ ടീച്ചേഴ്സ് ട്രെയിനിങ് എന്നിവയാണ് യോഗ്യത.21ന് രാവിലെ 11 മുതൽ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വോക് ഇൻ ഇന്റർവ്യൂ നടത്തും. ഫോൺ: 0474 2504411, 8281999106.
കെ ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന 
കൊല്ലം∙ കൊട്ടാരക്കര ഗവ. ഹൈസ്‌കൂൾ, സദാനന്ദപുരം ഗവ. ഹൈസ്‌കൂൾ, പുത്തൂർ ഗവ.ഹൈസ്‌കൂൾ, വാളകം ആർവിഎച്ച്എസ്, കിഴക്കേക്കര സെന്റ് മേരീസ് എച്ച്എസ്എസ് എന്നിവിടങ്ങളിൽ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന കൊട്ടാരക്കര വിദ്യാഭ്യാസ ഓഫിസിൽ നടത്തും. കാറ്റഗറി ഒന്ന്- 17, കാറ്റഗറി രണ്ട്- 19, കാറ്റഗറി മൂന്ന്, നാല്- 20 തീയതികളിലാണ് പരിശോധന. അസ്സൽ ഹാൾടിക്കറ്റ്, ഹാൾ ടിക്കറ്റിന്റെ പകർപ്പ്, അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ സഹിതം ഹാജരാകണം. ഫോൺ: 0474 2454763.

വിദ്യാർഥികൾക്കായി മത്സരങ്ങൾ
കൊല്ലം∙ ഓച്ചിറ കല്ലൂർമുക്ക് ക്ഷീരോൽപന്ന നിർമാണ പരിശീലന വികസന കേന്ദ്രത്തിൽ 22ന് രാവിലെ ഒൻപത് മുതൽ യുപി, ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഡയറി ക്വിസ്, ചിത്രരചന (വാട്ടർ കളർ), ഉപന്യാസ മത്സരം നടത്തും.  19 ന് വൈകിട്ട് അഞ്ചിനകം റജിസ്റ്റർ ചെയ്യണം. സ്‌കൂളിലെ തിരിച്ചറിയൽ കാർഡ് ഹാജരാക്കണം. ഫോൺ:  8089391209.
കാഴ്ച പരിശോധനാ ക്യാംപ് 
ചവറ∙ കുളങ്ങരഭാഗം കാരുണ്യ ദീപം ചാരിറ്റബിൾ ട്രസ്റ്റ്, ഐആർഇ  എന്നിവയുടെ സഹകരണത്തോടെ  നാളെ രാവിലെ  7.30 മുതൽ ഉച്ചയ്ക്ക് 1 വരെ കോവിൽത്തോട്ടം ലൂർദ് മാതാ സെൻട്രൽ സ്കൂളിൽ കാഴ്ച പരിശോധനാ ക്യാംപ് നടത്തും.ഐആർഇഎൽ യൂണിറ്റ് മേധാവി എൻ.എസ്.അജിത്ത് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ ആംബ്രോസ് അധ്യക്ഷനായിരിക്കും. 9544103207.
മെഡിക്കൽ ക്യാംപ്
പന്മന∙ പന്മന ആശ്രമത്തിൽ ആയുർവേദ മെഡിക്കൽ ക്യാംപ് നാളെ  രാവിലെ 6 മുതൽ 11 വരെ നടക്കും. ഡോ.ശ്രീജിത്ത് ആർ.വേണു നേതൃത്വം നൽകും. 8281185447.
പ്രതിഷ്ഠാ വാർഷികം
തേവലക്കര∙ പാലയ്ക്കൽ കിഴക്കേ ഇടവനാട്ട് നാഗരാജ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം നാളെ നടക്കും. രാവിലെ 9ന് വാർഷിക പൂജ, കലശാഭിഷേകം, 10.30ന് നൂറും പാലും.

സംസ്കൃതി പാഠശാല
കൊല്ലം ∙ ഭാരതീയ വിചാര കേന്ദ്രം സ്ഥാനീയ സമിതി 18നു വിദ്യാർഥികൾക്കായി സംസ്കൃതി പാഠശാല സംഘടിപ്പിക്കും. രാവിലെ 9.30 മുതൽ കച്ചേരിമുക്ക് ടി.ഡി റോഡ് കപാലിശ്വരം മഠം ഹാളിൽ നടക്കുന്ന ശിൽപശാല പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ സിഇഒ എൻ.മോഹനൻ പിള്ള ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാര കേന്ദ്രം ജില്ലാ സംയോജകൻ എം.വി.സോമയാജി അധ്യക്ഷത വഹിക്കും.   പേര് റജിസ്റ്റർ ചെയ്യണം. 9447497214
ഉദ്ഘാടനം ഇന്ന്
തടിക്കാട് ∙ എം.എ.അഷ്റഫ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസ് സർവീസും സാന്ത്വന പരിചരണ പ്രവർത്തനങ്ങളും ഇന്നു 10നു കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജൻ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് എസ്.ജയമോഹൻ അധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com