ADVERTISEMENT

കൊല്ലം∙ ഇന്ത്യൻ അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തി. റെയിൽവേസ്റ്റേഷനും പരിസരവും ഉൾപ്പെടെ പരിശോധിച്ചു. ഇന്നലെ വൈകിട്ട് മൂന്നിന് ആരംഭിച്ച സംയുക്ത പരിശോധന ഒരുമണിക്കൂറോളം നീണ്ടു. റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർപിഎഫ്), ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആ‌ർപി ), ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

English Summary:

Kollam Railway Station Security Check: A joint security operation involving multiple forces was conducted at Kollam railway station due to heightened border tensions. The thorough inspection ensured the safety and security of the station and its surrounding areas.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com