ADVERTISEMENT

മാങ്കോട്∙ കാട്ടാന ശല്യത്തിന് അറുതിയില്ല, തട്ടാക്കുടി ചാവരു മുരുപ്പിൽ ആൾത്താമസമില്ലാത്ത വീട് പൂർണമായി തകർത്തതാണ് ഒടുവിലത്തെ സംഭവം. മാങ്കോട് മുഹമ്മദ് കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള വീടാണ് കാട്ടാന തകർത്തത്. കഴിഞ്ഞ രാത്രിയിലും പകലും ഇറങ്ങിയ കാട്ടാനക്കൂട്ടം വീടിനു പുറമേ റബർ, പ്ലാവ് ഉൾപ്പെടെയുള്ള കാർഷിക വിളകളും തകർത്തു. തട്ടാക്കുടിക്ക് പുറമേ, പുന്നല–തച്ചക്കോട്–പിറമല ഭാഗത്തായി ഫാമിങ് കോർപറേഷന്റെ പറങ്കിമാവിൻ തോട്ടത്തിലും, വനം വകുപ്പിന്റെ അക്കേഷ്യ തോട്ടത്തിലുമായി എട്ടോളം കാട്ടാനകൾ, കുട്ടിയുൾപ്പെടെ തമ്പടിച്ചിട്ട് ആഴ്ചകളായി. ഇവയെ കാടിനുള്ളിലേക്ക് മടക്കി അയയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

English Summary:

Wild elephants continue to devastate Mankode, Kerala. The latest incident involved the complete destruction of a house and extensive damage to crops.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com