ADVERTISEMENT

കുമാരനല്ലൂർ ∙ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നു ആട്ടവിളക്ക് തെളിയും. കഥകളി അരങ്ങിൽ ഇന്നു നളചരിതം ഒന്നാം ദിവസവും ദുര്യോധന വധവും. നാളെ  കല്യാണ സൗഗന്ധികവും നിഴൽക്കുത്തുമാണ് കഥ. കഥകളി അരങ്ങിൽ ഇന്നു കലാമണ്ഡലം ചമ്പക്കര വിജയന്റെ ദമയന്തിയും ഡോ. സദനം കൃഷ്ണൻകുട്ടിയുടെ നളനും കാണികളെ ആസ്വാദനത്തിന്റെ പുതുവഴിയിൽ എത്തിക്കും.

കോട്ടയ്ക്കൽ അപ്പു നമ്പൂതിരി ( നാരദൻ), സദനം ഭാസി (ഹംസം), കലാമണ്ഡലം വിഷ്ണു മോൻ, മധുവാരണാസി (തോഴിമാർ) എന്നിവരാണ് അരങ്ങിലെത്തുന്ന മറ്റു നടന്മാർ. ദുര്യോധന വധത്തിൽ കലാമണ്ഡലം കാശിനാഥ് (ദുര്യോധനൻ), അനന്തകൃഷ്ണൻ (ഭാനുമതി), കലാമണ്ഡലം ഹരി ആർ. നായർ (ദുശ്ശാസനൻ), തിരുവഞ്ചൂർ സുഭാഷ് (ധർമപുത്രർ), ആനിക്കാട് കണ്ണൻ (ശകുനി), മധുവാരണാസി( പാഞ്ചാലി), കുടമാളൂർ മുരളീകൃഷ്ണൻ (ശ്രീകൃഷ്ണൻ), അനന്ത കൃഷ്ണൻ (മുമുക്ഷു), കലാമണ്ഡലം ഭാഗ്യനാഥ് (രൗദ്ര ഭീമൻ) എന്നിവരും അരങ്ങിലെത്തും.

കുമാരനല്ലൂരിൽ ഇന്ന് ,ക്ഷേത്ര സന്നിധിയിൽ :

6.00 – പുരാണ പാരായണം – അമൃതം രാജു

8.00 – നാരായണീയ പാരായണം –നാരായണീയ സമിതി

6.00 – ചുറ്റുവിളക്ക്

8.00 – വേല, വിളക്ക്,താലപ്പൊലി – തമിഴ് വിശ്വകർമ സമാജം

8.45 – വേലകളി

9.30 – വിളക്കിനെഴുന്നള്ളിപ്പ്. കൊമ്പുപറ്റ്, കുഴൽപറ്റ്, മദ്ദള കേളി, മേളം – യദുകൃഷ്ണൻ ചിറക്കടവ്.

∙ നടപ്പന്തലിൽ :

5.15 – സോപാന സംഗീതാർച്ചന – ആശ സുരേഷ്

6.45 – പഞ്ചമദ്ദള കേളി

∙ കലാവേദിയിൽ :

5.00 – തിരുവാതിര കളി – പൂർണ പ്രഭ തിരുവാതിര സംഘം

5.30 – തിരുവാതിര കളി – ശ്രീഭദ്ര തിരുവാതിര കളി സംഘം

6.15 – നൃത്തം – കലാമണ്ഡലം കൃഷ്ണേന്ദു

7.15 – സംഗീത സദസ്സ് – അനുരാധ കൊഴുപ്രം

8.15 – ഭരതനാട്യം – ഉമാ ഗോവിന്ദ്, വിധുൻ കുമാർ

9.30 – കഥകളി – നളചരിതം ഒന്നാം ദിവസം, ദുര്യോധന വധം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT